കൊവിഡ് 19 സ്കൂൾ അധികൃതർക്ക് അനാസ്ഥ
കാഞ്ഞങ്ങാട് : ലോകം മുഴുവനും കൊവിഡ് 19 മഹാമാരി മരണം വിതയ്ക്കുമ്പോഴും സംസ്ഥാനം അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുമ്പോഴും കാസർകോട് ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുപോലും കാഞ്ഞങ്ങാട് സ്കൂളുകൾക്ക് അനാസ്ഥയെന്ന് രക്ഷകർത്താക്കൾക്ക് പരാതി.
ഒരു മാസം മുൻപെ ചില രക്ഷകർത്താക്കൾ കാഞ്ഞങ്ങാട്ടെ സർക്കാർ ഹയർസെക്കന്ററി സ്കൂളുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് വിവരം നൽകുന്നതിനെപറ്റിയും അദ്ധ്യാപക രക്ഷാകർതൃയോഗം വിളിച്ച് കുട്ടികളുടെ വിദേശത്തുള്ള രക്ഷകർത്താക്കളുടെ വിവരം അതാതു ക്ലാസദ്ധ്യാപകരുടെ സഹായത്തോടെ സ്വരൂപിച്ച് നിരീക്ഷിക്കണമെന്നും അറിയിച്ചിരുന്നു.
എന്നാൽ അദ്ധ്യാപകർ പരസ്പരം പഴിചാരി ഒഴിഞ്ഞുവെന്നും ചില വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾ വിദേശത്തുനിന്നും നാട്ടിലെത്തിയ വിവരം മറ്റ് രക്ഷകർത്താക്കൾ പ്രധാന അദ്ധ്യാപകനെ അടിയന്തിരമായി അറിയിക്കുകയും വിവരങ്ങൾ അന്വേഷിക്കണമെന്ന് പലതവണ പറഞ്ഞിട്ടും യാതൊരു വില കൊടുക്കുകയോ ചെയ്യുകയോ ഉണ്ടായില്ല എന്നും രക്ഷകർത്താക്കൾ പറഞ്ഞു.
8,9,10, ക്ലാസുകളുടെ പരീക്ഷകളും ചില കുട്ടികളുടെ സ്ക്രൈബ് എഴുതുക മറ്റുമായി മാസാവസാനം വരെയുള്ള പരീക്ഷാ ടൈംടേബിളാണുള്ളത്.
കാസർകോട് വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലും രക്ഷകർത്താക്കൾ സ്കൂളുമായി ബന്ധപ്പെട്ട് വിവരം അറിയിക്കുകയും തിരക്കുകയും ചെയ്തു. യാതൊരു നടപടിയോ ആശ്വാസവാക്കോ സ്കൂൾ അധിക്യതരിൽ നിന്നും ഉണ്ടായില്ല എന്ന് രക്ഷകർത്താക്കൾ പറയുന്നു.