കടൽക്ഷോഭവും മഴയും

Announcements BREAKING NEWS Kasargod KERALA Natural calamity Rain destruction

കാസർകോട് : ജില്ലയിൽ മഴയും കടൽക്ഷോഭവും
ശക്തമായി തുടരുന്നു

എങ്കിലും വൻതോതിലുള്ള നാശനഷ്ടങ്ങളോ ആളപായമോ കണക്കാക്കിയിട്ടില്ല.

 

ചേരങ്കൈയിൽ നാലു വീടുകളിൽ വെള്ളം കയറി രണ്ടു വീടുകളിലെ കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.
മഞ്ചേശ്വരം, ഉപ്പള, മുസോഡി കടപ്പുറത്ത് രണ്ട് വീടുകൾ പൂർണമായും തകർന്നു. മറ്റൊരു വീട് അപകടാവസ്ഥയിലാണ്. വീട്ടുകാർ വാടക വീട്ടിലേക്ക് മാറി.

വെള്ളരിക്കുണ്ട് താലൂക്കിൽ ബളാൽ വില്ലേജിൽ ശക്തമായ മഴയിൽ രണ്ട് വീടുകൾ ഭാഗീകമായി തകർന്നു.

ചിത്താരി വില്ലേജിൽ രണ്ട് വീടുകളിൽ വെള്ളം കയറി കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി.
നീലേശ്വരം വില്ലേജിൽ തെങ്ങ് വീണ് ഒരു വീട് ഭാഗീകമായി തകർന്നു.

READ ALSO  യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു; ദാരുണസംഭവം ഇടുക്കിയില്‍
img