Announcements Ernamkulam

പിടിച്ചെടുത്ത വാഹനങ്ങൾ ലേലം ചെയ്യും

img

എറണാകുളം :എറണാകുളം എക്സൈസ്‌ ഡിവിഷനിലെ വിവിധ അബ്കാരി കേസ്സുകളില്‍ പിടിച്ചെടുത്തിട്ടുള്ളതും സര്‍ക്കാരിലേയ്ക്ക്‌
കണ്ടുകെട്ടിയിട്ടുള്ളതുമായ,ഇരുചക്രവാഹനങ്ങൾ-7, ഓട്ടോറിക്ഷ 4,
ടാറ്റ എയ്സ് 1 എന്നീ വാഹനങ്ങളും, എന്‍.ഡി.പി.എസ്‌. കേസില്‍ ഉള്‍പ്പെട്ട ഇരുചക്ര വാഹനങ്ങള്‍ 23, കാര്‍-1 എന്നീ വാഹനങ്ങളും എറണാകുളം എക്‌സൈസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ നിലവിലുള്ള ലേല വ്യവസ്ഥകള്‍ക്കു വിധേയമായി ജൂൺ നാലിന് രാവിലെ 11 മണിക്ക്‌ നിലവിലുള്ള കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്‌, മാമല എക്സൈസ്‌ റെയിഞ്ച്‌ ഓഫീസില്‍ വച്ച്‌ പരസ്യമായി ലേലം ചെയ്ത്‌ വിൽക്കും.

 

ലേല നിബന്ധനകളും മറ്റു വിവരങ്ങളും എറണാകുളം എക്സൈസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ നിന്നോ ജില്ലയിലെ മറ്റ്‌ എക്സൈസ്‌ ഓഫീസുകളില്‍ നിന്നോ ലഭിക്കും .
വാഹനങ്ങൾ നേരില്‍ പരിശോധിക്കണമെന്ന്‌ താല്‍പര്യമുള്ളവര്‍ക്ക്‌ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പരിശോധിക്കാവുന്നതാണ്