Announcements Award GENERAL INTERNATIONAL KERALA

യാത്രയയപ്പും പൂരസ്‌കാരങ്ങളും നൽകി

img

മലയാളീസ് അസോസിയേഷൻ & കൾച്ചറൽ ഓർഗനൈസേഷൻ (മാക്കോ) അസോസിയേഷൻ മെമ്പർ സനൽ കുമാറിനു യാത്ര അയപ്പു നൽകി.

സേലം വിനായകാ മിഷൻ & റിസർച്ച് ഫൗണ്ടേഷൻ നടത്തിയ, പരീക്ഷയിൽ (BSC Cardiac perfusion tecnoIgy)ഒന്നാം റാങ്ക് കരസ്ഥമാക്കിയ മനീഷക്ക്  ഗോൾഡ് മെഡലും മൊമൻ്റോയും, മനീഷയുടെ പിതാവും, സംഘടനയുടെ ട്രഷററും കൂടിയായ സുഗതന്  കൈമാറി.

കുവൈറ്റിലെ ജീവകാരുണ്യ പ്രവർത്തകനും, സാമൂഹ്യ പ്രവർത്തകനും ആയ  സക്കീർ പുത്തൻപാലത്ത് ആണ്  മൊമെന്റൊകൾ കൈമാറിയത്. കോവിഡ് മാനദണ്ഡം പാലിച്ചു നടത്തിയ ലളിതമായ ചടങ്ങിൽ  മുഹബ്ബത് കൂട്ടായ്മ പ്രസിഡണ്ട്‌ നിയാസ്, മലയാളീസ്  ഭാരവാഹികളായ ചെയർ പേർസൺ ,സുജാത ഹരിദാസ്, അഡ്മിൻ ഷാജഹാൻ പട്ടാഴി, ട്രഷറർ സുഗതൻ, ഷാജി, സന്തോഷ്, ശരത്, സദാനന്ദൻ നായർ, അജിത, സംഗീത, ഫാരിഷ, ശ്രീകുട്ടി തുടങ്ങിയവർ പങ്കെടുത്തു.