BREAKING NEWS Covid19 Exclusive Industry

ചെറുകിട വ്യാപാര വ്യവസായ മേഖല തകർച്ചയിൽ

img

തൃശൂർ : കഴിഞ്ഞ ഒരു
വർഷക്കാല ത്തിലേറെയായി കോവിഡ് പ്രതിസന്ധിയെ തുടർന്ന് സമ്പൂർണ്ണ തകർച്ചയിലേക്ക് കൂപ്പുകുത്തിയ ചെറുകിട ഇടത്തരം വ്യാപാരികളെ രക്ഷിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഓൾ ഇന്ത്യ വ്യാപാരി വ്യവസായി കോൺഗ്രസ് ആവശ്യപ്പെട്ടു.

 

കടകൾ അടച്ചിടുന്നത് മൂലം ഉൽപ്പന്നങ്ങൾ നശിച്ചു പോകുകയും വ്യാപാര നഷ്ടം സംഭവിക്കുകയും ചെയ്യുന്നു.

വാടക, കറന്റ് ചാർജ് നികുതികൾ, ശമ്പളം, വായ്പകൾ തുടങ്ങിയവ വലിയ ബാധ്യതയായി മാറുന്നു. ഒന്നോ രണ്ടോ ജീവനക്കാരെ വച്ച് മാത്രം നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾ, ഉടമസ്ഥർ മാത്രം നടത്തുന്ന കച്ചവട സ്ഥാപനങ്ങളെല്ലാം വലിയ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ അധികൃതർ സഹായ പാക്കേജുകൾ പ്രഖ്യാപിച്ചും, ലോണുകൾക്കു ഒരു വർഷത്തെ സമ്പൂർണ മൊറട്ടോറിയം അനുവദിച്ചും ഹ്രസ്വകാല വായ്പകൾ നൽകിയും ഒന്നിടവിട്ട ദിവസങ്ങളിൽ നിബന്ധനകൾക്ക്
വിധേയാമായി നിശ്ചിത സമയം കടകൾ തുറക്കുവാൻ അനുവദിച്ചും വ്യാപാരികൾക്ക് ആശ്വാസം നൽകുന്ന നടപടികൾ സ്വീകരിക്കണമെന്നും ഓൾ ഇന്ത്യ വ്യാപാരി വ്യവസായി തൃശൂർ ജില്ലാ സെക്രട്ടറി ശ്രീ റോയ് തോമസ്
പത്ര കുറിപ്പിൽ അറിയിച്ചു.