Announcements Exclusive JOBS KERALA

സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആകാം

img

കണ്ണൂർ : സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ്പ് കേരളയുമായി സഹകരിച്ച് മൾട്ടിനാഷണൽ കമ്പനിയായ HCl technologies +2 കഴിഞ്ഞവർക്കായി ഒരുക്കുന്ന ‘ടെക് ബീ’ പ്രോഗ്രാമിനു അപേക്ഷ ക്ഷണിച്ചു.

 

പ്ലസ് ടു കഴിഞ്ഞ പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി അവർക്ക് 12 മാസത്തെ പരിശീലനം നൽകി HCL ൽ തന്നെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ നിയമനം നൽകുന്നു.
ജോലി കാലയളവിൽ പ്രശസ്ത യൂണിവേഴ്സിറ്റികളായ BITS PILANI, SASTRA University എന്നിവയിൽ നിന്നും BCA, MCA BSC, MTECH എന്നിവ നേടാനും അവസരമുണ്ട്.

പരിശീലന കാലയളവിൽ 6 മാസത്തേക്ക് നടക്കുന്ന ഇൻ്റേൺഷിപ്പിൽ 10000 രൂപ സ്റ്റൈപെൻഡ് ലഭിക്കുന്നതാണ്.

രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് HCL നടത്തുന്ന ഓൺലൈൻ കരിയർ അഭിരുചി പരീക്ഷയും ഇന്റർവ്യൂയും ഉണ്ടായിരിക്കുന്നതാണ്.

ഈ പ്രോഗ്രാമിന് രജിസ്റ്റർ ചെയ്യാൻ താഴേ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
http://www.hcltechbee.com

കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണങ്ങൾക്കും അസാപ് കണ്ണൂർ സംഘടിപ്പിക്കുന്ന ഓൺലൈൻ വെബിനാറിലേക്ക് (orientation)
https://forms.gle/qdR6cLrHyr8xF8iK9 എന്ന ലിങ്കിൽ ക്ലിക് ചെയ്തു രജിസ്റ്റർ ചെയ്യാവുന്നതാണ്.