EDITORIAL

SSLC പരീക്ഷയുടെ പശ്ചാത്തലത്തിൽ വിദ്യഭ്യാസ മന്ത്രിക്ക് ഒരു തുറന്ന കത്ത്..

img

ഇത് ഒരു ഓർമ്മപ്പെടുത്തലാണ് .

SSLC പരീക്ഷയുടെ റിസൽട്ടിന്റെ പശ്ചാത്തലത്തിൽ
ഒരു ഓർമ്മപ്പെടുത്തൽ…

പ്രത്യേകിച്ച് രോഗമില്ലാത്തവരാണോ രോഗമുള്ളവരാണോ ശരിക്കും ശ്രദ്ധ പതിയേണ്ടവർ? അത് രോഗമുള്ളവരാണ് കൂടുതൽ ശ്രദ്ധയ്ക്ക് അർഹർ, പഠനത്തിൽ പിന്നിൽ നിൽക്കുന്നവരാണ് വിദ്യാഭ്യാസ രംഗത്തെ രോഗാതുരർ ,അവരാണ് കൂടുതൽ ശ്രദ്ധ കാംക്ഷിക്കുന്നവർ, എന്നാൽ ഇന്ന് നമ്മുടെ പരിഷ്കൃത സമൂഹം അവരെ തിരിച്ചറിയുന്നില്ല എന്നത് ഭീകരമായ ഒരു കുറവു തന്നെയാണ്.. സർക്കാർ സംവിധാനങ്ങൾ അതിനു മാത്രമാണ് അടിയന്തിര ശ്രദ്ധ കൊടുക്കേണ്ടത്.

പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ കൂടിയ ഒരു ചടങ്ങിൽ, പ്രൊഫസർ എം എൻ വിജയൻ മാഷ്‌ പണ്ട് നടത്തിയ ഒരു പ്രസംഗത്തിൽ നിന്നും…

READ ALSO  ജനങ്ങളുടെ സുരക്ഷയാവണം അടിസ്ഥാനലക്ഷ്യം

” ഈ മീറ്റിങ്ങിൽ വന്നിരിക്കുന്ന കുട്ടികൾ വിജയികളായി സമ്മാനം വാങ്ങാൻ വന്നിരിക്കുന്നവരാണ്, നല്ല കാര്യം.

പക്ഷെ, സമ്മാനം വാങ്ങാൻ കഴിയാത്ത കുട്ടികൾ എവിടെയൊക്കെയോ ഉണ്ട്.
ഇവിടെ വരാത്ത കുട്ടികളുണ്ട്,
പത്രങ്ങളാൽ വേട്ടയാടപ്പെടാത്ത കുട്ടികളുണ്ട്,
കളർ ചിത്രങ്ങളായി തീരാൻ സാധിക്കാതെ പോകുന്ന കുട്ടികളുണ്ട്.

ഇത് നമ്മുടെ വെളിച്ചത്തിത്തിന്റെ ഒരു മറുപുറമാണ്.

ഇവിടെ എന്തുണ്ട് എന്നതു മാത്രമല്ല, എന്തില്ല എന്നതുകൂടി ചിന്താവിഷയമായി തീരേണ്ടതുണ്ട്.

ജയിച്ചവരെ കാണുമ്പോൾ, തോറ്റവരെവിടെ എന്ന അന്വേഷണം നമ്മുടെ സമൂഹത്തിൽ പ്രസക്തമായി തീരേണ്ടതുണ്ട്.

ഞാൻ ജോലി ചെയ്തിരുന്ന തലശ്ശേരി ബ്രണ്ണൻ കോളേജിൽ ജോലിക്കപേക്ഷിക്കുകയും, വേണ്ടത്ര വിവരമില്ല എന്ന പേരിൽ ജോലി ലഭിക്കാതെ പോവുകയും ചെയ്ത ഒരു
“മണ്ടനാണ് ” ചങ്ങമ്പുഴ.

READ ALSO  ജനങ്ങളുടെ സുരക്ഷയാവണം അടിസ്ഥാനലക്ഷ്യം

പക്ഷെ, അദ്ദേഹത്തിന്റെ മരണ ശേഷം അതേ കോളേജിൽ ജോലി ചെയ്ത പലരും ഇതേ ചങ്ങമ്പുഴയെ പറ്റി തീസിസ് എഴുതി ഡോക്ടറേറ്റ് വാങ്ങി എന്നതാണ് കാലത്തിന്റെ പ്രതികാരം !

ഗാന്ധിജി എല്ലാ ക്ലാസ്സുകളിലും ഒന്നാമനായിരുന്നില്ല.

ഐൻസ്റ്റീനും എല്ലാ ക്ലാസ്സുകളിലും ഒന്നാമനായിരുന്നില്ല.

SSLC മുതൽ എഴുതിയ എല്ലാ പരീക്ഷകളിലും തോറ്റ വ്യക്തിയാണ് ഇടപ്പള്ളി രാഘവൻപിള്ള.

ഇത് പരാജയപ്പെടുന്നവരുടെ കൂടി ലോകമാണ്.

ജയിച്ചു വരുന്ന വിദ്യാർഥികൾക്കൊപ്പം തന്നെ, ജീവിതത്തിൽ പരാജയം സംഭവിക്കുന്നവരെക്കൊണ്ടും നിറയുന്ന ഒരു ലോകമാണിതെന്നും, അവർ ലോകത്തിനു ജയിക്കുന്നവരെ പോലെ തന്നെ ആവശ്യമായ ഒരു ഉപകരണമാണെന്നും ഉള്ള ബോധം നമുക്കുണ്ടാകണം…”

READ ALSO  ജനങ്ങളുടെ സുരക്ഷയാവണം അടിസ്ഥാനലക്ഷ്യം

അതു കൊണ്ട് വിജയികളെ വിജയകിരീടം ചൂടിച്ച് ആഘോഷിക്കുന്നതിനു പകരം, പരാജിതരുടെ പരാജയ കാരണങ്ങൾ, അതിന്റെ പിന്നിലെ രോഗാതുരത എന്നിവ ചർച്ച ചെയ്യുകയാണ്, എന്നത്തേയും നല്ല അധ്യാപകനും, വിദ്യാഭ്യാസ മന്ത്രിയുമായ ശ്രീ രവീന്ദ്രനാഥ് എന്ന തൃശൂർകാരുടെ ഗുരുനാഥൻ ചെയ്യേണ്ടത് എന്ന് ഇവിടെ ഓർമ്മപ്പെടുത്തുകയാണ്..,

%d bloggers like this: