BREAKING NEWS GENERAL POLITICS

എക്‌സിറ്റ് പോളുകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി.

img

തിരുവനന്തപുരം :

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടി , ഇലക്ട്രോണിക് മാധ്യമങ്ങള്‍ മുഖേനയോ , മറ്റേതെങ്കിലും വിധത്തിലോ ഉള്ള എക്സിറ്റ് പോളുകള്‍ ഇന്ന് രാവിലെ ഏഴുമുതല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി .

മേയ് 19ന് വൈകിട്ട് 6.30 വരെ വിലക്ക് നിലവിലുണ്ടാകും .

ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷന്‍ 126 (1) എ പ്രകാരമാണ് നടപടി . അഭിപ്രായ വോട്ടെടുപ്പുകള്‍ക്ക് അതത് ഘട്ടം വോട്ടെടുപ്പ് നടക്കുന്ന ദിവസം പോളിംഗ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂര്‍ മുമ്പു മുതല്‍ വിലക്കുണ്ട് .

READ ALSO  സേവിംഗ്‌സ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ബാങ്ക് സന്ദര്‍ശനസമയത്തില്‍ ക്രമീകരണം

ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷന്‍ 126 (1) ബി പ്രകാരമാണ് നടപടി .

വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പുള്ള സമയം മുതല്‍ അഭിപ്രായ വോട്ടെടുപ്പുകളും നടത്താനോ പ്രസിദ്ധീകരിക്കാനോ പാടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു .

%d bloggers like this: