തമ്പി ആന്റണി
അമേരിക്കയിൽ ആന്റണി തെക്കേക്ക് എന്നറിയപ്പെടുന്ന തമ്പി ആന്റണി വർഷങ്ങളായി അമേരിക്കയിൽ കുടിയേറിയിട്ട്. എന്നാലും മലയാളം മറന്നിട്ടില്ല . കേരളത്തിലും എഴുത്തുകാരനും , സിനിമാനിർമാതാവും അഭിനേതാവും ഒക്കെയായി അറിയപ്പെടുന്നു . അമേരിക്കയിലെ ജീവിതാനുഭവങ്ങളാണ് തമ്പിയുടെ എഴുത്തുകളിൽ അധികവും പ്രതിഫലിക്കുന്നത് ആദ്യത്തെ പുസ്തകം ഒലീവ് ബുക്സ് പ്രസിദ്ധീകരിച്ച “ ഇടിച്ചക്കപ്ലാമ്മൂട്‌ പോലീസ് സ്റ്റേഷൻ” എന്ന ലഘു നാടകങ്ങളാണ് . അതിനുശേഷം ഡിസി യിൽനിന്നും “ മല ചവിട്ടുന്ന ദൈവങ്ങൾ “ എന്ന കവിത സമാഹാരമാണ്. എഴുതിയത് അധികവും ചെറുകഥകളാണെങ്കിലും . അതും മാതൃഭൂമി ഉൾപ്പെടെ മലയാളത്തിലെ എല്ലാ പ്രമുഖ മലയാളം വീക്കിലികളിലും കഴിഞ്ഞ അഞ്ചു വർഷമായി നാൽപ്പത്തോളോം കഥകൾ പ്രസിദ്ധീകരിച്ചു .
എഴുപതുകളിലെയും എൺപതുകളിലെയും കോളേജ് ക്യാമ്പസ് അനുഭവങ്ങൾ “ഭൂതത്താൻകുന്ന് “ എന്ന പേരിൽ ഒരു നോവലായി .ഡിസി ബുക്സ് അതിൻറെ രണ്ടാം പതിപ്പും ഈ മാസം പ്രസിദ്ധീകരിച്ചിട്ടുണ്ട് . ആദ്യത്തെ ചെറുകഥാ സമാഹാരമാണ് വസ്കിഡിഗാമ . മാതൃഭൂമിയിൽ വളെരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു ചെറുകഥയാണിത് . ഈ അടുത്തകാലത്തുതന്നെ ആ കഥയെ ആസ്പദമാക്കി ഒരു തിരക്കഥയും തയാറാക്കിയിരുന്നു . ഉടൻതന്നെ വാസ്കോഡിഗാമ വെള്ളിത്തിരയിലും എത്തും. മൂന്നാമത്തെ പുസ്തകമാണ് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരമായ പെൺബൈക്കർ. ഇനിയും മൂന്നു പുസ്തകങ്ങളാണ് ഈ വർഷം പ്രസിദ്ധീകരിക്കുന്നത് . ഡിസി ബുക്സിൽനിന്നുമുള്ള “ മരക്കിഴവനും “ലോഗോസ് പ്രസിദ്ധീകരിക്കുന്ന  പ്രവാസകഥകളായ “ഷിക്കാഗോയിലെ മഞ്ഞും “ ഭാഷോം ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന “ ഞാനും പിന്നെ സിനിമയും” എന്ന ഓർമ്മപുസ്തകവുമാണ്.

മലയാളവും ഹോളീവുഡും ഉൾപ്പെടെ നൽപോത്തോളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട് . ഇഗ്ളീഷ് ചിത്രങ്ങളിൽ ഉൾപ്പെടെ അഞ്ചു ചിത്രങ്ങളിൽ നായകനുമായി. അമേരിക്കയിൽ ഹോണലുലു അന്താരാഷ്‌ട്ര ചലച്ചതിത്ര മേളയിൽ ബിയോണ്ട് ദി സോൾ എന്ന ഇംഗ്ലീഷ് ചിത്രത്തിൽ പ്രൊഫസർ ആചാര്യ എന്ന കഥാപാത്രമായി അഭിനയിച്ച തമ്പിക്ക് ഏറ്റവും മികച്ച നടനുള്ള പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട് .  അമേരിക്കയിലെ ചലച്ചിത്രമേളകളിൽനിന്നും ആഭ്യനയിത്തിനുള്ള അവാർഡ് കിട്ടുന്ന ആദ്യത്തെ ഇന്ത്യക്കാരനും തമ്പി ആൻറണിയാണ് .

പ്രധാനപ്പെട്ട മറ്റു കഥാപാത്രങ്ങൾ ബ്ളസ്സിയുടെ പളുങ്കിലേ കവി സുകുമാരൻ നായർ , പ്രിയനന്ദൻറെ  സൂഫി പറഞ്ഞ കഥയിലെ ശങ്കുമേനോൻ  പറുദീസയിലെ ഫാദർ മണ്ണൂരാൻ, സിദ്ദിഖ് ലാലിൻറെ  ഇൻ ഗോസ്റ്റ് ഹൗസിലെ ഡോക്ട്ടർ ക്രിസ്റ്റഫർ . എം ജി ശശിയുടെ ജാനകിയിലെ  മുണ്ടക്കൽ ശേഖരൻ മാഷ് . ഇവൻ മേഘരൂപനിലെ പ്രസാധകൻ എന്നിവയാണ്  . ഇനിയും റിലീസാകാനിരിക്കുന്ന നായക കഥാപാത്രങ്ങളായ പുഴയമ്മയിലെ അവിനാഷ് , വിനോദ് കൃഷ്ണയുടെ ഈലത്തിലെ വയസൻ കഥാപാത്രം മുതലായവയാണ്‌.. കൂടാതെ അമേരിക്കയിലെ പല സാംസ്കാരിക സംഘടനകളിലും സജീവമാണ് .

No products were found matching your selection.

X