നഴ്സിംഗ് അഡ്മിഷനു ശ്രമിക്കുന്ന വിദ്യാർത്ഥികൾ കബളിപ്പിക്കപ്പെടാതിരിക്കാൻ ജാഗ്രത: എൻട്രൻസ് എക്സാം പാസ്സാകേണ്ടത്‌ നിർബന്ധം

കർണാടകയിൽ ബിഎസ്സി നേഴ്സിങിന് എൻട്രൻസ് പരീക്ഷ നിലവിൽ വന്നത് നിങ്ങൾ ഇതിനകം അറിഞ്ഞു കാണുമല്ലോ, എൻട്രൻസ് പരീക്ഷ മുഖാന്തിരം അല്ലാതെ ഒരു നഴ്സിംഗ് കോളേജുകളിലും അഡ്മിഷൻ എടുക്കുവാൻ ആർക്കും തന്നെ സാധിക്കുകയില്ല.

കേരളത്തിലെ ഏജൻറ് മാർ വിദ്യാർത്ഥികളിൽ നിന്ന് 5000 രൂപയും 10000 രൂപയും സർട്ടിഫിക്കറ്റുകളും കൈപ്പറ്റുന്നതായി കാണപ്പെടുന്നു ബുക്കിംഗ് എന്ന വ്യാജയാണ് ഇത് വാങ്ങുന്നത്  എന്നാൽ  വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളോ പണമോ ഒരു ഏജന്റിനും കൊടുക്കാതിരിക്കുക. മാത്രവുമല്ല അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ഒരുപാട് കോളേജുകൾ ബാംഗ്ലൂരിൽ ഉണ്ട് അതിൽ ഹോസ്പിറ്റൽ ഇല്ലാത്ത കോളേജുകൾ ആണ് കൂടുതലും അത്തരം കോളേജുകളിൽ അഡ്മിഷൻ എടുക്കാതിരിക്കുക, കർണാടകയിൽ ഏകദേശം 30% കോളേജുകൾക്ക് മാത്രമേ സ്വന്തമായി ഹോസ്പിറ്റലുകൾ ഉള്ളൂ ബാക്കി എല്ലാം തന്നെ വേറെ ഹോസ്പിറ്റൽ ഉള്ളവരുമായി വെറും ഒരു കരാറിന്മേൽ മാത്രമാണ് നേഴ്സിങ് കോളേജുകൾ നടത്തിപ്പോരുന്നത് .ഒപ്പം തന്നെ അധ്യാപകരുടെ അപര്യാപ്തതയും വേണ്ട രീതിയിലുള്ള ഫെസിലിറ്റിസുകളും/ (ഹോസ്റ്റലും, ഭക്ഷണവും ഉൾപ്പെടെയുള്ള കാര്യങ്ങൾ) ഇല്ലാത്ത കോളേജുകളെ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് താക്കീത് നൽകിയിട്ടും  അവർ അത്തരത്തിൽ തുടർന്നു പോകുന്നതിന്റെയും ഫലമായി ഇന്ന് 72 നേഴ്സിങ് കോളേജുകളുടെ അംഗീകാരം രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു.

കർണാടകയിൽ അഡ്വാൻസ് ബുക്കിംഗ് എന്നുള്ള ഒരു സമ്പ്രദായം ഈ വർഷം മുതൽ ഇല്ലാതായിരിക്കുന്നു. പിന്നെ എന്തിനുവേണ്ടിയാണ് ഏജൻറ്മാർ നിങ്ങളുടെ കൈകളിൽ നിന്ന് പണം കൈപ്പറ്റുന്നത്, ആയതുകൊണ്ട് ഏപ്രിൽ 18- 19 തീയതികളിൽ നടക്കുന്ന പരീക്ഷകൾ കഴിഞ്ഞ് മെയ് രണ്ടാം വാരത്തിലായി വരുന്ന എൻട്രൻസ് റിസൾട്ട് ഫലപ്രസിദ്ധീകരണത്തിന് ശേഷം മാത്രമേ അഡ്മിഷനെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ.

ആറര ലക്ഷം പോലും മേടിക്കാൻ പാക്കേജിനത്തിൽ യോഗ്യതയില്ലാത്ത കോളേജുകളാണ് ഏജൻറ്മാർ മുഖാന്തരം ഒമ്പതര ലക്ഷം രൂപയും, 9 ലക്ഷം രൂപയും എല്ലാം നിങ്ങളിൽ നിന്ന് ഈടാക്കുന്നത്, അതിൽ തന്നെ കുറെ കോളേജുകൾക്ക് 23 -24 ലെ ഐ എൻ സി അംഗീകാരവും ഇല്ല ,മറ്റു ചില കോളേജുകൾക്ക് രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയുടെ അംഗീകാരവും ഇല്ല.. ആയതുകൊണ്ട് ഏജൻറ്മാർ വിളിക്കുമ്പോൾ സർട്ടിഫിക്കറ്റും പണവും കൊടുക്കാതിരിക്കുക സൂക്ഷിച്ചാൽ പണവും. സർട്ടിഫിക്കറ്റുകളും നഷ്ടപ്പെടാതിരുന്നേക്കാം…