നടി സുബി സുരേഷ് അന്തരിച്ചു

കൊച്ചി: സിനിമ-സീരിയൽ താരം നടി സുബി സുരേഷ് അന്തരിച്ചു.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 10 ഓടെയാണ് മരണം സംഭവിച്ചത്.

ഏറെ നാളുകളായി ചില ആരോഗ്യ പ്രശ്നങ്ങൾ സുബിയെ അലട്ടിയിരുന്നു.തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ അസുഖം കൂടിയതിനെ തുർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.അതിനിടയിലാണ് ഇന്ന് രാവിലെയോടെ മരണം സംഭവിച്ചത്.

സുബിയുടെ വിയോഗം അവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വേണ്ടപ്പെട്ടവർ അറിയിച്ചത്. ‘ഓരോ പുതിയ തുടക്കവും വരുന്നത് മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തില്‍ നിന്നാണ്. എല്ലാവരെയും വീണ്ടും കാണാം,നന്ദി’ എന്ന വാക്കുകളോടെ സുബിയുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. നടൻ ടിനിമ ടോമും മരണം സ്ഥിരീകരിച്ച് കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.സിനിമകളിലും അവർ ഭാഗമായിരുന്നു.രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് ആദ്യ ചിത്രം. സൂര്യ ചാനലിൽ കുട്ടികളെ ഉൾപ്പെടുത്തിയുള്ള ‘കുട്ടി പട്ടാളം’ എന്ന പരിപാടിയുടെ അവതാരകയായിരുന്നു സുബി. വലിയ രീതിയിൽ ചർച്ചയായിരുന്ന പരിപാടിയായിരുന്നു ഇത്. കഴിഞ്ഞ കുറച്ച് നാളുകളായി ടെലിവിഷൻ രംഗത്ത് സജീവമായിരുന്നില്ല അവർ. അതേസമയം തന്റെ യുട്യൂബ് ചാനലിലൂടെ ആരാധകരുമായി വിശേഷങ്ങളെല്ലാം താരം പങ്കുവെച്ചിരുന്നു.