അയാൾ ചിത്രം വരയ്ക്കുകയാണ്

ചിത്രങ്ങളും വരകളും പല രീതികളിലും ഭാവങ്ങളിലും പേരുകളിലും നമ്മൾ നിത്യവും കാണാറുണ്ട്.
ചിത്രകലയിലൂടെ ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന കൗതുകം കൊള്ളിക്കുന്ന അസൂയയും അത്ഭുതവും തോനിപ്പിക്കുന്ന ചിത്രകാരന്മാരെ നമുക്കറിയാം.

ദാ നമ്മുക്ക് ഒരു ചിത്രകാരനെ പരിചയപ്പെടാം….
സുധി അന്ന

ലോക്ഡൗൾ നാളുകളിലാണ് ഈ വരകൾ ശ്രദ്ധിച്ചത്. ഷാർപ്പായ ചെറിയ മൂന്നോ നാലോ വരകൾ കൊണ്ട് ഒരു ആശയം മുഴുവനും കാണുന്നവന് ഒറ്റ നോട്ടത്തിൽ വിശദീകരണം കൂടാതെ മനസ്സിലാകുന്ന വര. അതാണ് സുധി അന്ന ഒന്നും ഒരു യാദൃശ്ചിക വരകളല്ല. കാരണം മനുഷ്യനും മൃഗങ്ങളും പറവകളും സസ്യങ്ങളും അങ്ങനെ പ്രകൃതിയെ മുഴുവനായും അവയുടെ എല്ലാ ഭാവതലങ്ങളും ഈ ചെറിയ വരകളിൽ നമുക്ക് കാണാം.

കണ്ണൂർ ജില്ലയിലെ ഇരിട്ടിയാണ് സ്വദേശം.
ഭാര്യയും മകളും അടങ്ങുന്ന കുഞ്ഞുകുടുംബം.

കോളെജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം തലശ്ശേരി ചിത്രകലാ വിദ്യാലയത്തിൽ രണ്ടു വർഷം ചിത്രകല പഠിച്ചിറങ്ങി. എഴുത്തിനോടും വായനയോടുമുള്ള താൽപ്പര്യം അടങ്ങാത്തതായിരുന്നു വിശ്വസാഹിത്യങ്ങളും എഴുത്തുകാരും ചിത്രകലയുടെ കുലപതികളും പുസ്തകത്താളുകളിൽ നിന്നും സുധി അന്ന എന്ന പുസ്തകപ്രേമിയുടെ മനസിലേയ്ക്ക് കയറി.
ഇതിനിടയിൽ ഫോട്ടോഗ്രാഫിയോടും മോഡലിംങിനോടുമുള്ള ഇഷ്ടവും കൗതുകവും കാരണം കണ്ണൂരിൽ നിന്നും എറണാകുളത്തേയ്ക്ക് സ്വയം പറിച്ചു നട്ടു.

ചിത്രകല, വായന മോഡലിംങ് ഫോട്ടോഗ്രാഫി ഇവയെല്ലാം കൂടിച്ചേർന്ന മനസ്സിലേയ്ക്ക് പതിയെ കടന്നു വന്ന ഒന്നായിരുന്നു സിനിമ.
അങ്ങനെ ഒരു വർഷം ലോക സിനിമകളെകുറിച്ച് വായിച്ചും തിരഞ്ഞും അന്വേഷിച്ചും പഠിച്ചു. ആ പഠനം ഒടുവില്‍ ചെന്നു നിന്നത് ഉള്ളിൽ പതിയെ ഉണർന്നു തുടങ്ങിയ സംവിധായകന്റെ മുന്നിലാണ്.
ഒരു സിനിമ സംവിധാനം ചെയ്യുന്നതിനെപറ്റിയായിരുന്നു പിന്നീടുള്ള ചിന്തകൾ. ഒടുവിൽ 2017- ൽ ഹാലേലുയ്യാ എന്ന പേരിൽ ഒരു സിനിമ സംവിധാനം ചെയ്തും. ഇറങ്ങി. വലിയ തെറ്റില്ലാതെ പ്രേക്ഷകർ ആ സിനിമയെ സ്വീകരിക്കുകയും ചെയ്തു.
ഇപ്പോൾ രണ്ടാമത്തെ സിനിമയുടെ പണിപ്പുരയിലാണ് സുധി അന്ന എന്ന സംവിധായകൻ.
എങ്കിലും വര തുടരുകയാണ് . ചിത്രങ്ങൾ കാണുന്ന പലരും വിദേശ രാജ്യങ്ങളിൽ നിന്നുവരെ ആവശ്യപ്പെടുന്നുണ്ട്.

പല വരകളും വിഷയം തിരക്കി പോവുകയോ സൃഷ്ടിക്കുകയോ ചെയ്യുകയല്ല ജീവിതാനുഭവങ്ങളിൽ നിന്നും ഓർത്തെടുക്കുന്നവയും കാണുന്നവയുമാണെന്ന് സുധി അന്ന പറയുന്നു.

സുധി അന്ന എന്ന ഫെയ്സ്ബുക്ക് പേജിൽ എല്ലാ ദിവസവും കൗതുകമുള്ള വരകൾ നമുക്ക് കാണാം.