ബെംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് വീണ്ടും സ്വപ്‌ന സുരേഷ്. തന്നെ അറിയില്ല എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വെച്ച് പറഞ്ഞതാണ് സ്വപ്‌ന സുരേഷിനെ പ്രകോപിപ്പിച്ചത്. മുഖ്യമന്ത്രിയെ ഒറ്റക്കും അല്ലാതേയും താന്‍ കണ്ടിട്ടുണ്ട് എന്ന് സ്വപ്‌ന സുരേഷ് ആവര്‍ത്തിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സ്വപ്‌ന സുരേഷിന്റെ പ്രതികരണം.
നിയമസഭയില്‍ വന്ന് തന്നെ അറിയില്ല എന്നും കണ്ടിട്ടില്ല എന്നും മുഖ്യമന്ത്രി കള്ളം പറയുകയാണ്. ഇത്തരത്തില്‍ പച്ചക്കള്ളം വിളിച്ച് പറയാന്‍ മുഖ്യമന്ത്രിക്ക് നാണമില്ലേ എന്നും സ്വപ്‌ന സുരേഷ് ചോദിച്ചു. ജോലി സംബന്ധമായും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസുകള്‍ സംബന്ധിച്ചും ക്ലിഫ് ഹൗസില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട് എന്നാണ് സ്വപ്‌ന സുരേഷ് അവകാശപ്പെടുന്നത്.
മണിക്കൂറുകളോളം നീണ്ട ചര്‍ച്ച ഈ ചര്‍ച്ചകള്‍ മണിക്കൂറുകളോളം നീണ്ടുനിന്നിട്ടുണ്ട് എന്നും സ്വപ്‌ന സുരേഷ് പറയുന്നു. മുഖ്യമന്ത്രിയുമായി ഒറ്റക്കും ശിവശങ്കറിനൊപ്പവും മണിക്കൂറുകളോളം സംസാരിച്ചിട്ടുണ്ട് എന്നാണ് സ്വപ്‌ന സുരേഷ് പറയുന്നത്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കച്ചവടങ്ങള്‍ക്കായി മാത്രം താന്‍ വിവിധ രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട് എന്നും സ്വപ്‌ന സുരേഷ് പറയുന്നു.
ഇത് നടക്കാതെ പോയതോടെയാണ് തന്നെ സ്‌പേസ് പാര്‍ക്കില്‍ നിയമിക്കാന്‍ തീരുമാനിച്ചത് എന്നും സ്വപ്‌ന സുരേഷ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കച്ചവടങ്ങളുടെ കണ്ണിയായിരുന്നു താന്‍ എന്നും അതിനാലാണ് താന്‍ രാജി വെച്ചതറിഞ്ഞാണ് സി എം രവീന്ദ്രന്‍ ഞെട്ടിയത് എന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. യു എ ഇ കോണ്‍സുലേറ്റ് വഴിയുള്ള അനധികൃത ഇടപാടുകള്‍ നിലക്കുമോ എന്ന് സി എം രവീന്ദ്രന്‍ ഭയപ്പെട്ടിരുന്നു.
