തൃശൂര്‍ ലോകസഭാ മണ്ഡലത്തിലേക്ക് സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി തമിഴ്‌നാട് സേലം സ്വദേശി ഡോ. കെ. പത്മരാജൻ

തൃശൂർ: ജില്ലയില് ആദ്യദിനം ലഭിച്ചത് ഒരു നാമനിര്ദേശപത്രിക
ലോകസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്ദേശപത്രിക സമര്പ്പിക്കുന്ന ആദ്യദിനത്തില് ജില്ലയില് ലഭിച്ചത് ഒരു പത്രിക. തൃശൂര് ലോകസഭാ മണ്ഡലത്തിലേക്ക് സ്വതന്ത്ര്യ സ്ഥാനാര്ഥിയായി തമിഴ്‌നാട് സേലം സ്വദേശി ഡോ. കെ. പത്മരാജനാണ് ഇന്ന് (മാര്ച്ച് 28) രാവിലെ ജില്ലാ വരണാധികാരിക്ക് നാമനിര്ദേശപത്രിക സമര്പ്പിച്ചത്.
പത്രിക സമര്പ്പണവേളയില് പത്മരാജന്റെ കൈവശം 49000 രൂപയും ഇന്ത്യന് ബാങ്കില് 1000 രൂപയും നിക്ഷേപമുണ്ട്. 5000 രൂപ വിലമതിക്കുന്ന 1987 രജിസ്റ്റേര്ഡ് ഇരുചക്രവാഹനവും 34 ഗ്രാം സ്വര്ണവുമുണ്ട്. ഇദ്ദേഹത്തിന്റെ പേരില് സേലത്തെ മേട്ടൂര് താലൂക്കില് 11 ലക്ഷം വിലമതിക്കുന്ന 2000 സ്‌ക്വയര്ഫീറ്റില് കൊമേർഷ്യൽ കെട്ടിടവും മൂന്ന് ലക്ഷം വിലവരുന്ന 1311 സ്‌ക്വയര്ഫീറ്റില് വീടും സ്വന്തമായുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷന് നിശ്ചയിച്ച മാനദണ്ഡപ്രകാരം പൊതു അവധിദിനങ്ങളായ മാര്ച്ച് 29, 31, ഏപ്രില് ഒന്ന് എന്നീ ദിവസങ്ങള് ഒഴികെ ഏപ്രില് നാല് വരെ നാമനിര്ദേശപത്രിക നല്കാം. രാവിലെ 11 മുതല് ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് പത്രികാ സമര്പ്പണത്തിനുള്ള സമയം. പത്രികകള് ജില്ലാ വരണാധികാരിക്കോ പ്രത്യേക ചുമതല നല്കിയിട്ടുള്ള സഹവരണാധികാരിയായ തൃശൂര് സബ് കലക്ടര്ക്കോ സമര്പ്പിക്കാം. ഏപ്രില് അഞ്ചിനാണ് സൂക്ഷ്മ പരിശോധന. പിന്വലിക്കാനുള്ള തീയതി ഏപ്രില് എട്ട്.