അധ്യാപക ഒഴിവ് ഓണ്‍ലൈന്‍ അഭിമുഖം

Announcements JOBS KERALA Malappuram STATE GOVERNMENT

മലപ്പുറം കൊണ്ടോട്ടി ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ അറബിക്, ഹോട്ടല്‍ മാനേജ്മെന്റ്, ടൂറിസം, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഫ്രഞ്ച് എന്നീ വിഷയങ്ങളില്‍ അധ്യാപകരുടെ ഒഴിവിലേക്ക് ഓണ്‍ലൈന്‍ അഭിമുഖം നടത്തുന്നു.

 

കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.gasckonkondotty.ac.in എന്ന സൈറ്റില്‍ നല്‍കിയിരിക്കുന്ന ഫോറം പൂരിപ്പിച്ചതിന് ശേഷം അസല്‍ രേഖകകള്‍ സഹിതം താഴെ പറയുന്ന സമയ ക്രമത്തില്‍ ഓണ്‍ലൈന്‍ അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്. മെയ് 27 – ടൂറിസം രാവിലെ 10 മുതല്‍ 11 വരെ,
ഹോട്ടല്‍ മാനേജ്മെന്റ്11 മുതൽ 12 വരെ,ഫ്രഞ്ച്12 മുതൽ 12.30 വരെ , മെയ് 28 കമ്പ്യൂട്ടര്‍ സയന്‍സ് 10 മുതൽ 11 വരെ,സ്റ്റാറ്റിസ്റ്റിക്സ് 11 മുതൽ 12 വരെ,അറബിക് 2 മുതൽ 3.30 വരെ,കൂടുതൽ വിവരങ്ങള്‍ക്ക് 7907266823 എന്ന മൊബൈൽ നംമ്പരിൽ ബന്ധപ്പെടുക.

READ ALSO  ഒരു ബഞ്ചില്‍ രണ്ട് കുട്ടികളെ മാത്രമേ ഇരിക്കാന്‍ അനുവദിക്കുകയുള്ളു ; സ്‌കൂള്‍ തുറക്കുമ്ബോള്‍ കൈക്കൊള്ളേണ്ട കരട് മാര്‍ഗരേഖ തയ്യാറായി
img