കൽബുർഗിയിൽ കുടുങ്ങിയ അദ്ധ്യാപികമാർ നാട്ടിലേക്ക്

എറണാകുളം: ഇന്നലെ ‘ദി കേരള ഓൺലൈനിൽ’ വന്ന ‘കൽബുർഗിയിൽ കുടുങ്ങി 13 മലയാളി അദ്ധ്യാപികമാർ’ എന്ന വാർത്തയിൽ പറഞ്ഞ വിഷയത്തില്‍ കേരള ഡി.ജി.പി. ഇടപെടുകയും സ്വവസതികളിലേക്കെത്താൻ വേണ്ട സൗകര്യമൊരുക്കുകയും ചെയ്തു.

ഇന്നു വെളുപ്പിന് ആറുമണിയോടെ ഹോസ്റ്റലിൽ നിന്നും ഗവൺമെൻ്റ് സജ്ജീകരിച്ച വാഹനത്തിൽ ഇവർ യാത്ര പുറപ്പെട്ടിട്ടുണ്ട്. എറണാകുളം വരെ ഈ വാഹനത്തിൽ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഈ വിഷയത്തില്‍ യഥോചിതം ഇടപെട്ട കേരള സർക്കാരിന് അഭിനന്ദനങ്ങള്‍.