Exclusive GENERAL NATIONAL POLITICS SPECIAL REPORTER

സു​ഭാ​ഷ് വാ​സു സ്‌​പൈ​സ​സ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തു നി​ന്നും പുറത്തേക്ക്

img

ന്യൂ​ഡ​ൽ​ഹി: സ്‌​പൈ​സ​സ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തു നി​ന്നും സു​ഭാ​ഷ് വാ​സു​വി​നെ മാറ്റി. അടിയന്തിരമായി നീക്കം ചെയ്യുകയാണെന്നാണ് കേ​ന്ദ്ര വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അറിയിച്ചത്. കേന്ദ്രസർക്കാർ ഇതു സംബന്ധിച്ച് ഉത്തരവിറക്കി.

മൈ​ക്രോ​ഫി​നാ​ന്‍​സ് അഴിമതിയുടെ കാര്യത്തിൽ നേരത്തെ വെള്ളാപ്പ​ള്ളി ന​ടേ​ശ​നു​മാ​യി സു​ഭാ​ഷ് വാ​സു ഇ​ട​ഞ്ഞി​രു​ന്നു. ഇതിനെ തു​ട​ർ​ന്ന് ബി.​ഡി​.ജെ​.എ​സി​ല്‍ നി​ന്നും തുഷാർ വെള്ളാപ്പള്ളി സു​ഭാ​ഷ് വാ​സു​വി​നെ പു​റ​ത്താ​ക്കി​. ഇ​തി​നു പി​ന്നാ​ലെ​യാണ് സു​ഭാ​ഷ് വാ​സു​വി​നെ​തി​രെ അ​ടു​ത്ത ന​ട​പ​ടി​യു​ണ്ടാ​യിരിക്കുന്നത്..

വെള്ളാപ്പള്ളിയുമായുള്ള ഇടച്ചിലിൻ്റെയും അഴിമതിക്കേസിൻ്റെയും പശ്ചാത്തലത്തിൽ സു​ഭാ​ഷ് വാ​സു​വി​നെ പു​റ​ത്താ​ക്കാ​ന്‍ ബി​ഡി​ജെ​എ​സ്, ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന് ക​ത്ത് ന​ല്‍​കി​യി​രു​ന്നു. അതിൻ്റെ വെളിച്ചത്തിലാണ് ഇപ്പോൾ ഈ നടപടി.

READ ALSO  തീവ്രവാദികൾ നമുക്കൊപ്പമുണ്ട്: വൈകരുത് നടപടി

നിലവിലുള്ള ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യെ​യാ​ണ് സ്‌​പൈ​സ​സ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തേക്ക് പാ​ര്‍​ട്ടി പ​ക​രം നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.

%d bloggers like this: