ജൂൺ ഒന്നിനകം പാഠ പുസ്തക വിതരണം പൂർത്തീകരിക്കും

Announcements KERALA STATE GOVERNMENT വിദ്യാഭ്യാസം.

ആലപ്പുഴ : ജില്ലയിലെ ഒന്നു മുതൽ പത്തുവരെ ക്ലാസ്സുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും ജൂൺ ഒന്നിനകം മുഴുവൻ പാഠ പുസ്തകങ്ങളും എത്തിക്കാൻ തയ്യാറെടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ്.

 

നിലവിൽ 9,92,108 പാഠ പുസ്തകങ്ങൾ ജില്ലയിൽ വിതരണം ചെയ്തു കഴിഞ്ഞു. ആകെ 13,20,666 പാഠ പുസ്തകങ്ങളാണ് ജില്ലയിൽ ആവശ്യമായുള്ളത്. ഇതിന്റെ 90 ശതമാനം പുസ്തകങ്ങളും ജില്ലയിൽ എത്തിയിട്ടുണ്ട്. ജില്ലയിലെ പുസ്തക ഹബ്ബിൽ എത്തുന്ന പുസ്തകങ്ങൾ 260 സ്കൂൾ സൊസൈറ്റികളിൽ എത്തിച്ച് അവിടെ നിന്നാണ് സ്കൂളുകളിലേക്ക് വിതരണം ചെയ്യുന്നത്. സ്കൂളുകളിൽ എത്തുന്ന പുസ്തകങ്ങൾ കോവിഡിന്റെ സാഹചര്യത്തിൽ പ്രഥമ അധ്യാപകരുടെ നേതൃത്വത്തിൽ രക്ഷകർത്താക്കളെ വിളിച്ചുവരുത്തിയാണ് വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നത്. രക്ഷിതാക്കൾക്ക് സ്കൂളിൽ എത്താൻ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ പുസ്തകങ്ങൾ വിദ്യാർഥികളുടെ വീടുകളിൽ എത്തിച്ചു നൽകുന്നുണ്ട്.

READ ALSO  മതില്‍ നിര്‍മ്മിക്കുന്നതിനിടെ മണ്ണിടിച്ചില്‍; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്
img