കോവിഡ് രോഗത്തോടുളള അനാസ്ഥ

Covid19 HEALTH Kasargod KERALA ആരോഗ്യം.

കാസർകോട്: ഉപ്പള മംഗൽപാടി പഞ്ചായത്തിൽ വർധിച്ചുവരുന്ന കോവിഡ്  രോഗവ്യാപനത്തിന് പരിഹാരം കണ്ടെത്തുന്നതിന് വേണ്ടി  ആയില ബോയ്സ്  സ്കൂളിൽ വിളിച്ചു ചേർത്ത യോഗത്തിൽ
സംബന്ധിക്കെണ്ട  പഞ്ചായത്ത് പ്രസിഡണ്ടും, സെക്രട്ടറിയും  നിശ്ചിത സമയത്ത് എത്താതിരുന്ന കാരണത്താൽ യോഗം നാടക്കാതെ എത്തിച്ചേർന്ന അധ്യാപകർ പിരിഞ്ഞു പോകേണ്ടിവന്നു.
കൃത്യം പതിനൊന്ന് മണിക്ക് ആരംഭിക്കുമെന്ന്  മുൻകൂട്ടി പറഞ്ഞ യോഗത്തിൽ പന്ത്രണ്ടര   ആയപ്പോൾ മാത്രമാണ് പ്രസിഡണ്ടും പരിവാരവും  എത്തിയതെന്നു ആക്ഷേപം കൊവിഡ് മാർഗ്ഗനിർദേശങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കൃത്യസമയത്ത് ആരംഭിച്ച് വളരെ പെട്ടെന്ന് തീരുമാനമെടുത്തു യോഗം പിരിച്ചു വിടേണ്ടതാണ്. എന്നിരിക്കെയാണ് മണിക്കൂറിലധികം യോഗത്തിനെതിയ അധ്യാപകർ കാത്തിരിക്കേണ്ടി വന്നത്. പഞ്ചായത്ത് ഭാരവാഹികളുടെ ഉത്തരവാദിത്തം ഇല്ലായ്മ കോവിഡ് പോലെയുള്ള ഗൗരവമേറിയ വിഷയങ്ങളിൽ പോലും കാണിക്കുന്നത് പഞ്ചായത്തിലെ പൊതുജനത്തിന്റെ മുന്നോട്ടുള്ള ജീവിതത്തിനു തന്നെ വെല്ലുവിളിയായി തീരുമെന്ന് നാട്ടുകാർ പറയുന്നു.

 

READ ALSO  മതില്‍ നിര്‍മ്മിക്കുന്നതിനിടെ മണ്ണിടിച്ചില്‍; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

യോഗത്തിനെത്തിയവർ പിരിഞ്ഞു പോയതിനു ശേഷം വന്നുചേർന്ന പ്രസിഡണ്ടും അസിസ്റ്റൻറ് സെക്രട്ടറിയും കൂടി യോഗത്തിന്റെ റിപ്പോർട്ട് തയ്യാറാക്കിയതായും പറയുന്നുണ്ട്.

മംഗൽപാടി പഞ്ചായത്തിന്റെ കോവിഡ് പരിപാലനത്തിലും
നിയന്ത്രണത്തിലും ഉള്ള അലംഭാവത്തിൽ ജില്ലാ കലക്ടർ ഇടപെട്ട് അടിയന്തിര നടപടി ഉണ്ടാകണമെന്ന്   നാട്ടുകാർ ആവശ്യപ്പെട്ടു.

img