തൃശൂർ സിറ്റി പോലീസിന്റെ അന്വേഷണ മികവിൽ പോക്സോ കേസിൽ അഞ്ചുദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു.

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്കെതിരെ ലൈംഗിക കുറ്റകൃത്യം ചെയ്ത കേസിൽ ഏറ്റവും വേഗത്തിലും അതീവ വൈദഗ്ദ്യത്തോടെയും അന്വേഷണം നടത്തി, കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് മികവുതെളിയിച്ചിരിക്കുകയാണ് ഒല്ലൂർ പോലീസ് ഇൻസ്പെക്ടർ ബെന്നി ജേക്കബ്ബും സംഘവും. 10.07.2022 തിയതിയാണ് ഒല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജയൻ ടി.ജി, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷനിത ചന്ദ്രൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

കേസ് രജിസ്റ്റർ ചെയ്ത് അഞ്ചു ദിവസത്തിനകം കേസിലേക്കാസ്പദമായ മഹസ്സർ, സ്കെച്ചുകൾ, മൊഴികൾ എന്നിവ തയ്യാറാക്കിയും, മെഡിക്കൽ പരിശോധന റിപ്പോർട്ട്, വൈദ്യപരിശോധന, എന്നീ സർട്ടിഫിക്കറ്റുകൾ എന്നിവ ശേഖരിച്ചും ശാസ്ത്രീയപരിശോധന റിപ്പോർട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികളുംമറ്റും പൂർത്തിയാക്കി. രണ്ടുതരം സ്വാബ് ടെസ്റ്റുകളുടെ പരിശോധനാ സർട്ടിഫിക്കറ്റുകൾ അഞ്ചുദിവസത്തിനുള്ളിൽ സമർപ്പിച്ചതാണ് അന്വേഷണസംഘത്തിൻറെ മികച്ച വിജയം.

കുറ്റകൃത്യത്തിനുശേഷം പ്രതിയെ ഉടനടി അറസ്റ്റുചെയ്യുകയും, അഞ്ചുദിവസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തതോടെ പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യതയും കുറഞ്ഞു.
അന്വേഷണോദ്യോഗസ്ഥനായ ഒല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബെന്നി ജേക്കബ്ബിൻറെയും അന്വേഷണസംഘത്തിന്റേയും കാര്യക്ഷമതയും ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ പ്രകടിപ്പിച്ച ആത്മാർത്ഥതയും അഭിനന്ദനങ്ങൾ അർഹിക്കുന്നു.

READ ALSO  തൃശൂര്‍ ലോകസഭാ മണ്ഡലത്തിലേക്ക് സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി തമിഴ്‌നാട് സേലം സ്വദേശി ഡോ. കെ. പത്മരാജൻ