Announcements Covid19 HEALTH KERALA Pathanamthitta ആരോഗ്യം.

മൂന്നു പഞ്ചായത്തുകളില്‍ കൂടി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടർ

img

പത്തനംതിട്ട : ജില്ലയില്‍ ജനസംഖ്യാനുസൃതമായി കോവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റും(ടി.പി.ആര്‍) കൂടുതലുള്ള കോയിപ്രം, മല്ലപ്പുഴശേരി, ഏനാദിമംഗലം പഞ്ചായത്തുകളില്‍ കൂടി ലോക്ക് ഡൗണ്‍ ഇളവില്ലാതെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് കളക്ടര്‍ തീരുമാനം അറിയിച്ചത്.

 

പത്ത് പഞ്ചായത്തുകളിലും ഒരു നഗരസഭയിലും നേരത്തേ ലോക്ക് ഡൗണ്‍ ഇളവുകള്‍ ഇല്ലാതെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പുറമെയാണ് ജില്ലയില്‍ ടിപിആര്‍ കൂടുതലുള്ള മൂന്ന് പഞ്ചായത്തുകളില്‍ കൂടി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി, ഡിഎം.ഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍.എച്ച്.എം ഡി.പി.എം ഡോ.എബി സുഷന്‍, ഡെപ്യൂട്ടി ഡിഎം.ഒ ഡോ.സി.എസ് നന്ദിനി, ഡിഡിപി എസ്.ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.