Announcements Covid19 HEALTH KERALA

റേഷൻ വ്യാപാരികളുടെ സുരക്ഷ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം

img

കൊച്ചി : കോവിഡിന്റെ രണ്ടാം വരവ് റേഷൻ മേഖലയിൽ അതിരൂക്ഷ വ്യാപനം നടക്കുമ്പോൾ 14300 ഓളം വരുന്ന ലൈസ്സൻസികളും അത്രത്തോളം വരുന്ന ജിവനക്കാരും കടുത്ത ആശങ്കയിലാണ്

ഇതുവരെ 21 ലൈസ്സൻസികൾ മരണത്തിനു കീഴടങ്ങി അവരുടെ കുടുംബാഗംങ്ങളും രോഗം ബാധിച്ച് ആശുപത്രികളിലാണ്.
ഈ രംഗത്തുള്ള വ്യാപാരി സംഘടനകൾ നിരന്തരം ആവിശ്യപ്പെട്ടിട്ടും സർക്കാർ ഫലപ്രദമായ പ്രതിരോധ നടപടികൾ കൈക്കൊള്ളാത്തത് വ്യാപാരികളിൽ കടുത്ത ആശങ്ക പരത്തുന്നതിനാൽ വ്യാപാരികളുടെ സമ്മർദ്ദഫലമായി വേണ്ടത്ര സുരക്ഷ ഉറപ്പാക്കുന്നതു വരെ റേഷൻ വിതരണം നിർത്തിവച്ചു് കൊണ്ട് സമര രംഗത്തേക്കു കടക്കുവാൻ സംഘടനകളുടെ കോർഡിനേഷൻ യോഗം ചേർന്ന് സമര പരിപാടികൾ തീരുമാനിക്കുമെന്ന സാഹചര്യമാണുള്ളത്.

 

എററവും ഒടുവിലായി എറണാകുളം CRO യിലെ റേഷൻ വ്യാപാരി അനിൽകുമാറിൻ്റെ മരണത്തോടെ രോഗ ബാധയുള്ള ഭാര്യയും ഏകമകളും അമ്മയുമടങ്ങുന്ന കുടുംബം അനാഥമായ അവസ്ഥയിൽ നിരാലംബരായ വ്യാപാരികളുടെ കുടുംബങ്ങളെ മുന്നണി പോരാളികളായി കണക്കാക്കി സഹായധനം പ്രഖ്യാപിക്കണമെന്നും
ഈ മേഖലയിലുള്ള മുഴുവൻ വ്യാപാരികൾക്കും ജീവനക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് ഏർപ്പെടുത്തണമെന്നും റേഷൻ മേഖലയിലെ മുഴുവൻ പേർക്കും വാക്സിനേഷൻ നൽകുവാൻ അടിയന്തിര നടപടികൾ
കൈക്കൊള്ളണമെന്നും ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴസ് അസോസ്സിയേഷൻ സംസ്ഥാന സെക്രട്ടറിമാരായ ബേബി തോമസ്സ്, നൗഷാദ് പറക്കാടൻ,
ജില്ലാ പ്രസിഡണ്ട് വി.വി .ബേബി എന്നിവർ സംയുക്ത
പ്രസ്താവപനയിൽ
മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു