പ്രിയ സുഹൃത്തുക്കളേ,
‘ദി കേരള ഓണ്‍ലൈന്‍’ എന്ന മാധ്യമം ഞങ്ങള്‍ ഏറ്റെടുത്ത നാള്‍ മുതല്‍ നിങ്ങള്‍ ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള പരിഗണന അളവറ്റതാണ്.
വാര്‍ത്തകളും ടെലിവിഷന്‍ മാധ്യമങ്ങളില്‍ മാത്രം പരിചിതമായ പരിപാടികളും ഈ ചാനലില്‍ ഞങ്ങള്‍ സംപ്രേഷണം ചെയ്തുപോന്നു. അവയൊക്കെ നിങ്ങള്‍ ഹൃദയത്തിലേറ്റുവാങ്ങി.
ഇതേവരെ ‘ദി കേരള ഓണ്‍ലൈനി’ന്‍റെ മുഖമുദ്രയായിരുന്ന ലോഗോ ഞങ്ങള്‍ മാറ്റുകയാണ്.

‘ദി കേരള ഓണ്‍ലൈന്‍’ ഞങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ അതു നല്‍കിയ വെക്തിയുമായുണ്ടായിരുന്ന ധാരണയ്ക്കു വിരുദ്ധമായി അദ്ദേഹം പ്രവര്‍ത്തിക്കുകയും ടീമില്‍ തന്നെ നില നിര്‍ത്തിയിരുന്ന അദ്ദേഹത്തെ വഞ്ചനാപരമായ പ്രവൃത്തികള്‍ കാരണം ഒഴിവാക്കുകയും ചെയ്തു.
പിന്നീട് ‘ദി കേരള ഓണ്‍ലൈനി’ന്‍റെ ലോഗോ ഉപയോഗിച്ചുകൊണ്ട് മാധ്യമത്തിന്‍റെ മത, രാഷ്ട്രീയ നിരപേക്ഷത എന്ന അടിസ്ഥാന ധാരണയ്ക്കു വിരുദ്ധമായി കടുത്ത രാഷ്ട്രീയ പക്ഷപാതപരവും സര്‍ക്കാര്‍ വിരുദ്ധവും തുടങ്ങി മാധ്യമധര്‍മ്മത്തിനു യോജിക്കാത്ത വാര്‍ത്തകള്‍ സമാനമായ മറ്റൊരു പേരില്‍ പുറത്തു വിടുന്നു. ‘ദി കേരള ഓൺലൈനി’ൻ്റെ ലോഗോ ഉപയോഗിച്ചുകൊണ്ടാണ് യൂ ട്യൂബ്, ഫേസ്ബുക്ക്, വെബ്സൈറ്റ് എന്നീ മാധ്യമങ്ങളിലൂടെ ഇദ്ദേഹവും സംഘവും വാർത്തകൾ ചെയ്യുന്നത്.
ഞങ്ങളുടെ നിലപാടുകളറിയുന്ന പല അഭ്യുദയകാംക്ഷികളും നേരിട്ടും അല്ലാതെയും അറിയിച്ചതിനാല്‍ അതു ഞങ്ങളല്ല എന്ന ബോധ്യപ്പെടുത്തല്‍ കൂടിയാണ് ഈ ലോഗോ മാറ്റം.
നിയമത്തിന്‍റെ വഴി തേടുന്നതിനൊപ്പം ഞങ്ങളെ കാണുന്ന, വായിക്കുന്ന നിങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട് എന്നതിനാലാണ് ഇതു പ്രസിദ്ധീകരിക്കുന്നത്. പഴയ ലോഗോ വച്ചുകൊണ്ട് പുറത്തു വിടുന്ന വാർത്തകൾക്ക് ഒരു തരത്തിലും ഞങ്ങള്‍ ഉത്തരവാദികളല്ല.
തുടർന്നും ഏവരുടെയും സഹകരണങ്ങൾ ഉണ്ടാകുമെന്ന വിശ്വാസമുണ്ട്.
വിശ്വസ്തതയോടെ,
ടി. ജി. ഗീതുറൈം (മാനേജിംഗ് ഡയറക്ടർ)
കുറത്തിയാടന്‍ (ചീഫ് എഡിറ്റര്‍)
