കുറത്തിയാടൻ ഫൗണ്ടേഷൻ നിലവിൽവന്നു
കവി കുറത്തിയാടൻ പ്രദീപ് ന്റെ ദീപ്തസ്മരണ നിറഞ്ഞു നിന്ന ചടങ്ങിൽ കുറത്തിയാടൻ ഫൗണ്ടേഷൻ പ്രഖ്യാപനമുണ്ടായി.
മാവേലിക്കര, എ.ആർ.രാജരാജവർമ്മ സ്മാരകത്തിൽ (ശാരദാമന്ദിരം) ഞായറാഴ്ച നടന്ന ചടങ്ങ് പ്രിയ കവി വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. വി.വി. ജോസ് കല്ലട അദ്ധ്യക്ഷനായിരുന്നു.
കവികളായ .എം.സങ്, വിനോദ് നീലാംബരി, സലാം പനച്ചമൂട്, ജിജി ഹസ്സൻ, സുമോദ് പരുമല, ഗോപകുമാർ മുതുകുളം, അജുസ് കല്ലുമല, ദേവ് മനോഹർ, അച്യുതൻ ചാങ്കൂർ, ശിൽപ്പി ജോൺസ് തുടങ്ങി സുഹൃത്തുക്കളും നാട്ടുകാരുമായ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ചു.
പ്രൊഫ.വി.ഐ.ജോൺസൺ ഫൗണ്ടേഷൻ ഭാരവാഹികളുടെ പേരുവിവരം പ്രഖ്യാപിച്ചു. സന്ധ്യാസന്നിധി സ്വാഗതവും ഫൗണ്ടേഷൻ നിയുക്ത സെക്രട്ടറി നിശീകാന്ത് നന്ദിയും അർപ്പിച്ചു. കുറത്തിയാടന്റെ സഹോദരന്മാരായ പി.പ്രകാശ്, പി.പ്രമോദ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.