തിരക്കഥയുടെ രാജാസിംഹസനത്തിന് വിട

BREAKING NEWS CINEMA OBITUARY വിശിഷ്ട വ്യക്തികൾ..

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചു വിട പറഞ്ഞു

രാജാവിന്റെ മകൻ,
ന്യൂ ഡെൽഹി എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ രണ്ടു നടന്മാർക്ക് താരസിംഹാസനം എന്നെന്നേക്കുമായി നൽകിയ അതുല്യ പ്രതിഭ

 

1985 – ൽ ജേസിയുടെ സംവിധാനത്തിൽ
ഈറൻ സന്ധ്യ എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടായിരുന്നു ഏറ്റുമാനൂർ കാരനായ ഡെന്നിസ് ജോസഫ് എന്ന തിരകധാകൃതിന്റെ ജനനം

കുട്ടികളും മുതിർന്നവരും ഒരേപോലെ സ്വീകരിച്ച മനു അങ്കിൾ എന്ന മമ്മൂട്ടി ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാന മേഖലയിലും തിളക്കമുള്ള ചുവടുവയ്പ്പ് നടത്തി
തിയേറ്ററുകളിൽ നൂറു ദിവസം തികച്ചോടി വിജയക്കുതിപ്പ് നടത്തിയ മനു അങ്കിൾ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം നേടി

വർഷങ്ങൾ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ തിരക്കഥയിൽ പിറന്ന ന്യൂ ഡെൽഹി പകരം വയ്ക്കാനില്ലാതെ നിലനിൽക്കുന്നു

രാജാവിന്റെ മകൻ, സംഘം, നമ്പർ 20 മദ്രാസ് മെയിൽ, കോട്ടയം കുഞ്ഞച്ചൻ, ആകാശദൂത്, എന്നിവയാണ് അദ്ദേഹം തിരക്കഥ എഴുതിയ മറ്റു ഹിറ്റ് ചിത്രങ്ങൾ

ആഗ്രജൻ, തുടർക്കഥ, അപ്പു, ആധർവ്വം, എന്നിവ അദ്ദേഹത്തിന്റെ മികവുറ്റ സംവിധാനത്തിൽ പിറന്ന ചിത്രങ്ങളാണ്

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1967 ഒക്ടോബർ 20 ന് എം.എൻ. ജോസഫ് ഏലിയാമ്മ ജോസഫ് ദാമ്പത്തികളുടെ മകനായി ജനനം.
ഏറ്റുമാനൂർ ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കുറവിലങ്ങാട് ദേവ മാതാ കോളേജിൽ നിന്നും
ബിരുദവും തുടർന്ന് ഫാർമസിയിൽ ഡിപ്ലോമയും നേടി.
ഭാര്യ ലീന മക്കൾ എലിസബത്, റോസി, ജോസ്,

ഡെന്നിസ് ജോസഫിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.