കോവിഡ്19 ദുരിതക്കാലത്തു സർക്കാരുകൾ എല്ലാവിധ വായ്പ്പകൾക്കും 2020 ഓഗസ്റ്റ് 31 വരെ മോറട്ടോറിയം അനുവദിച്ചുവെന്നാണ് സർക്കാർ അറിയിപ്പ്. എന്നാൽ HDFC എന്ന ബാങ്ക് ഉപഭോക്താക്കൾക്ക് മോറട്ടോറിയം നിഷേധിക്കുകയും മാനസികമായി പീഡിപ്പിക്കുകയുമാണ് ചെയ്യുന്നത്.
മോറട്ടോറിയത്തിനായി അപേക്ഷിച്ചവർക്ക് അതു നൽകാതെ മോറട്ടോറിയം കാലയളവിലുള്ള EMI ഉപഭോക്താക്കളുടെ ബാങ്കിൽ ക്ലിയറൻസിനയക്കുകയും ബാങ്കിൽ പണമില്ലാത്തതിനാൽ ചെക്ക് മടങ്ങുകയും അതിനു ബാങ്ക് ചാർജ്ജും പിഴയും മറ്റും ചുമത്തുകയും ചെയ്യുന്ന രീതിയാണ് ഇവർ അവലംബിക്കുന്നത്.
മോറട്ടോറിയം കാലയളവിലുള്ള EMI പെൻ്റിംഗ് ആണെന്നു പറഞ്ഞുകൊണ്ട് ഉപഭോക്താക്കളെ നിരന്തരം ഫോണിൽ വിളിച്ചും SMS അയച്ചും, കോവിഡ്19 സാമൂഹികവ്യാപനസമയത്തു കളക്ഷൻ ഏജന്റുകളെ ഉപഭോക്താക്കളുടെ വീടുകളിൽ അയച്ചു രോഗവ്യാപനത്തിന്റെ ഭീതി പരത്തുകയും മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു.
HDFC ബാങ്കിന്റെ ഇത്തരതിലുള്ള നിയമവിരുദ്ധമായ പ്രവർത്തനങ്ങളെ കുറിച്ച് ഞങ്ങൾക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, ദി കേരള ഓൺലൈൻ നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം സത്യമാണെന്നു കണ്ടെത്തുവാനും സാധിച്ചു. HDFC ബാങ്കിന്റെ ഒരു ലോൺ ഉപഭോക്താവിന്റെ അനുഭവം ഇവിടെ ഇങ്ങനെ;
HDFC ബാങ്ക് മോറട്ടോറിയത്തിന് അപേക്ഷിക്കുവാനായി ഇമെയിൽ വഴി അവരുടെ വെബ്സൈറ്റിലേക്കുള്ള ലിങ്ക് അയച്ചു നൽകുന്നു, ഉപഭോക്താവ് ആ ലിങ്കുപയോഗിച്ചു മൊറട്ടോറിയതിനു അപേക്ഷിക്കുന്നുവെങ്കിലും, മോറട്ടോറിയം നൽകുവാൻ സാധിക്കില്ലയെന്നു, പ്രതേകിച് ഒരു കാരണവും കാണിക്കാതെ ബാങ്ക് ഉപഭോക്താവിന് ഇ-മെയിൽ വഴി മറുപടി നൽകുന്നു.
ഉപഭോക്താവ് വീണ്ടും HDFC ബാങ്ക് തന്ന ലിങ്ക് ഉപയോഗിച്ചു മോറട്ടോറി ത്തിന് അപേക്ഷിക്കുന്നു, ഇങ്ങിനെ മൂന്നാമത്തെ തവണ അപേക്ഷിച്ചതിനെ തുടർന്ന് HDFC ബാങ്ക് മോറട്ടോറിയം അക്‌സെപ്റ്റഡ് എന്ന മറുപടി ഇ-മെയിൽ വഴി ഉപഭോക്താവിന് നല്കുന്നുവെങ്കിലും, HDFC ബാങ്ക് EMI ക്ലിയറൻസ് എല്ലാ മാസവും ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുകയും പണമില്ലാതെ മടങ്ങുകയും ചെയ്യുന്നു, ഇത് മൂലം ഉപഭോക്താവ് ബാങ്ക് ചാർജും പിഴയും നല്കേണ്ടിവരുന്നു.
തുടർന്ന് ഉപഭോക്താവ് ഇത്‌സംബന്ധിച്ച് RBI ഓംബുഡ്സ്മാന് ഇമെയിൽ വഴി പരാതി അയക്കുകയും, ഓംബുഡ്സ്മാൻ ഇമെയിൽ വഴി മറുപടിയായി, HDFC ബാങ്ക് ഒരുമാസത്തിനുള്ളിൽ പരാതിക്കു പരിഹാരം കാണുമെന്നു അറിയിക്കുകയും, ഒരു മാസത്തിനുള്ളിൽ HDFC ബാങ്ക് ഇത് പരിഹരിച്ചില്ലെങ്കിൽ വീണ്ടും പരാതിപ്പെടുവാൻ മറുപടിയിൽ നിർദ്ദേശിക്കുകയും ചെയ്തു.
തുടർന്ന് HDFC ബാങ്ക് അധികൃതർ ഉപഭോക്താവിനെ വിളിച്ചു കാര്യം അന്വേഷിക്കുകയും, മോറട്ടോറിയം അനുവദിക്കുന്നതിനായി ശ്രമിക്കാമെന്നും പറഞ്ഞുവെങ്കിലും ഒരു മാസത്തിനുള്ളിൽ നടപടിയൊന്നും ആകാത്തതിനെ തുടർന്ന് ഉപഭോക്താവ് വീണ്ടും RBI ഓംബുഡ്‌സ്‌മാന് പരാതിനല്കിയെങ്കിലും, ഇത്തവണ RBI ഓംബുഡ്‌സ് മാൻ മറുപടി നൽകിയത് തികച്ചും വൈരുദ്ധ്യാത്‌മകവും HDFC ബാങ്കിന്റെ ഇത്തരം പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കുന്ന രീതിയിലുമുള്ളതായിരുന്നു . ഓംബുഡ്സ്മാന്റെ മറുപടി ഉപഭോക്താവ് മോറട്ടോറിയം ലഭിക്കുന്നതിനു, RBI റൂൾസ് പ്രകാരമുള്ള രേഖകൾ സമർപ്പിക്കയാത്തത്‌കൊണ്ടാണ് HDFC ബാങ്ക് മോറട്ടോറിയം അനുവദിക്കാതിരുന്നതെന്നും ഇക്കാര്യം ബാങ്കിന്റെ നോഡൽ ഓഫീസറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു. പക്ഷെ HDFC ബാങ്കിന്റെ നോഡൽ ഓഫീസറോ മറ്റു ബന്ധപ്പെട്ട അധികാരികളെ ഉപഭോക്താവിനെ നാളിതുവരെ ബന്ധപ്പെട്ടിട്ടില്ല.
HDFC ബാങ്ക് മോറട്ടോറിയം അപേക്ഷിക്കാനായി ഉപഭോക്താവിന് ഔദ്യോഗികമായി അയച്ച ലിങ്കിൽ യാതൊരു ഡോക്യൂമെൻറ്സും അറ്റാച്ച് ചെയ്യുവാനോ അയക്കുവാനോ ആവശ്യപ്പെട്ടിട്ടില്ല. മോറട്ടോറിയം അനുവദിക്കാനായി അഥവാ എന്തെങ്കിലും അധിക രേഖകൾ ആവശ്യമാണെങ്കിൽ അത് അറിയിക്കേണ്ട ഉത്തരവാദിത്വം HDFC ബാങ്കിന്റേതല്ലേ? അല്ലാത്ത പക്ഷം ഉപഭോക്ക്താവ് എങ്ങിനെയാണ് ഇക്കാര്യം അറിയുക?