ഇറച്ചി കോഴിക്ക് വിലസ്ഥിരത ഇല്ല കച്ചവടക്കാർ കൊള്ള ലാഭം ..

BREAKING NEWS Industry

കാസഗോഡ്

ഇറച്ചി കോഴിക്ക് വിലസ്ഥിരത ഇല്ല കച്ചവടക്കാർ കൊള്ള ലാഭം കൊയ്യുന്നു സർക്കാർ നടപടി സ്വീകരിക്കണം. ജെഡിയു ജില്ലാ സെക്രട്ടറി സികെ നാസർ കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട് ; കാസര്‍കോട് ജില്ലയില്‍ ഇറച്ചി കോഴിക്ക് വിലസ്ഥിരത ഇല്ല. റമളാന്‍ കോവിഡ് മറവില്‍ കച്ചവടക്കാര്‍ കൊള്ള ലാഭം കൊയ്യുന്നു.സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജനതാദള്‍ യുണൈറ്റഡ് കാസര്‍കോട് ജില്ലാ സെക്രട്ടറി സികെ നാസര്‍ കാഞ്ഞങ്ങാട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും. ജില്ലയില്‍ ചില മൊത്തം കച്ചവടം നടത്തുന്ന മുതലാളിമാരാണ് വില തീരുമാനിക്കുന്നത്. ഇത് മൂലം ജില്ലയില്‍ പലയിടത്തും അമ്പത് രൂപ വരെ കിലോ വിലയില്‍ വിത്യാസം കാണുന്നുണ്ട്. സര്‍ക്കാരിന്റെ സംവിധാനം വഴി തറവില നിശ്ചയിച്ചു ജില്ലയില്‍ കോഴി മൊത്തവ്യാപാരം നടത്തി ചെറുകിട കര്‍ഷകര്‍ക്ക് കോഴി ന്യായവിലക്ക് എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന്
അദ്ദേഹം ആവശ്യപ്പെട്ടു.

img