തൃശൂർ: 87 കാരനായ മാത്യു സർ സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ ആറു മെഡലുകളാണ് സ്വന്തമാക്കിയത്.
ഇരിങ്ങാലക്കുടയിൽ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ 85നു മുകളിൽ പ്രായമുള്ളവരുടെ നീന്തൽ മത്സരത്തിലും സ്പോർട്സിലും 6 മെഡലുകൾ നേടി 87 കാരനായ സി.പി.മാത്യു.
നീന്തൽ മത്സരത്തിൽ ഫ്രീ സ്റ്റൈൽ, ബാക് സ്‌ട്രോക്,ബ്രെസ്റ് സ്‌ട്രോക് എന്നിവയിലാണ് സ്വർണം നേടിയത്.അത്‌ലറ്റിക് വിഭാഗത്തിൽ 100മീറ്റർ ഓട്ടം,ഷോർട്ടപ്പുട്ട്, ഡിസ്‌കസ്‌ത്രോ എന്നിവയിലും സ്വർണം നേടി തൃശൂർ സെൻറ്.അലോഷ്യസ് കോളേജിൽ നിന്നും റിട്ടയർ ചെയ്തതിനു ശേഷമാണ് ഇദേഹം സ്പോർട്സ് രംഗത്തേയ്ക് വന്നത് തായ്‌വാൻ, മലേഷ്യ എന്നിവടങ്ങളിൽ നടന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ സ്വർണ്ണ മെഡൽ ഇദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഫിറ്റ് ഇന്ത്യ പ്രോഗ്രാമിൽ പ്രധാനമന്ത്രി മോദിയിൽനിന്നും പ്രശസ്തി പത്രവും അനുമോദനവും ലഭിച്ചിട്ടുണ്ട്.
