കിടപ്പ്‌ രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി

HEALTH KERALA Natural calamity Pathanamthitta Rain destruction ആരോഗ്യം.

പത്തനംതിട്ട : മഴ ശക്തമായതിനെ തുടര്‍ന്ന് റാന്നി കുരുമ്പന്‍മൂഴി കോസ് വേയില്‍ വെള്ളം പൊങ്ങിയതിനാല്‍ എന്‍.ഡി.ആര്‍.എഫ് സംഘം എത്തി കിടപ്പു രോഗികള്‍, ഗര്‍ഭിണികള്‍ എന്നിവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
ടീം കമാന്‍ഡര്‍ സബ് ഇന്‍സ്പക്ടര്‍ കെ.കെ.അശോകന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയിട്ടുള്ളത്.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലയില്‍ തീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് നല്‍കിയതിനേ തുടര്‍ന്ന് മുന്‍ കരുതല്‍ എന്ന നിലയിലാണ് എന്‍.ഡിആര്‍.എഫ് സംഘം പത്തനംതിട്ട ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നത്.

READ ALSO  കെ റെയില്‍ അട്ടിമറിക്കാന്‍ യു ഡി എഫ് ശ്രമിക്കുന്നു : എ വിജയരാഘവന്‍

ചെന്നൈ ആര്‍ക്കോണം ഫോര്‍ത്ത് ബെറ്റാലിയന്‍ സബ് ഡിവിഷനായ തൃശൂര്‍ യൂണിറ്റില്‍ നിന്നുമാണ് ഇരുപതംഗ സംഘം എത്തിയത്. രണ്ട് ബോട്ട്, അസ്‌കാ ലൈറ്റ്, കയറുകള്‍, ചെയിന്‍ സോ ഉള്‍പ്പടെ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളും ഇവരുടെ പക്കലുണ്ട്. പത്തനംതിട്ട മണ്ണില്‍ റീജന്‍സിയിലാണ് ഇവര്‍ ക്യാമ്പ് ചെയ്യുന്നത്

img