തോട്ടപ്പള്ളിയിലെ സ്ഥിതിഗതികൾ ജില്ലാ കളക്ടർ നേരിട്ട് വിലയിരുത്തി

KERALA Natural calamity Rain destruction

ആലപ്പുഴ: കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായി തുടരുന്നതിനാൽ തോട്ടപ്പള്ളിയിലെ പൊഴി മുറിച്ച ഭാഗത്തെ ജലമൊഴുക്ക് ശക്തിപ്പെട്ടിട്ടുണ്ട്. ഇന്ന് ഉച്ചയോടെ 23 ഷട്ടറുകൾ ഉയർത്തി. വൈകുന്നേരവും രാവിലെയുമാണ് വേലിയിറക്കമെന്നതിനാൽ ഈ സമയങ്ങളിലാണ് കടലിലേക്ക് കൂടുതൽ വെള്ളം ഒഴുകുന്നത്.

ജില്ല കളക്ടർ എ.അലക്‌സാണ്ടർ ഇന്ന് രാവിലെ പൊഴിമുഖത്തെത്തി ക്രമീകരണങ്ങളും സ്ഥിതിയും വിലയിരുത്തി. ഹിറ്റാച്ചിയും ജെ.സി.ബി യും ഉപയോഗിച്ച് പൊഴിയിൽ നിന്ന് മണൽ ഇടയ്ക്ക് നീക്കുന്നുണ്ട് ഷട്ടറിന് കിഴക്ക് ഭാഗത്തെ ജലനിരപ്പ് വീണ്ടും ഉയർന്നാൽ കൂടുതൽ ഷട്ടറുകൾ ഉയർത്താനുള്ള ഒരുക്കത്തിലാണ് ഇറിഗേഷൻ വകുപ്പ്

READ ALSO  മതില്‍ നിര്‍മ്മിക്കുന്നതിനിടെ മണ്ണിടിച്ചില്‍; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്
img