തൃശൂർ ഡി. സി. സി. പ്രസിഡന്റ്‌ ആയി ജോസ് വളളൂർ ചുമതലയേറ്റു

2021 സെപ്റ്റംബർ 4:  കോൺഗ്രസ്‌ നേതൃത്വം തന്നിൽ ഏൽപ്പിച്ച ഉത്തരവാദിത്വവും, ജനത്തിനു എന്നിൽ ഉള്ള വിശ്വാസവും പ്രതീക്ഷയും പാലിച്ചുകൊണ്ട് നിലവിലെ ഗുരുതര വിഷയമായ കോവിഡ് സാഹചര്യങ്ങളിൽ സമൂഹത്തിന് ആരോഗ്യ സുരക്ഷിതത്വം നൽകികൊണ്ട് ജനത്തിന്റെ നിത്യജീവിത പ്രശ്നങ്ങൾ എങ്ങനെയൊക്കെ തരണം ചെയ്യാൻ സാധിക്കുമെന്നും അതിനായി ഏതു വിധത്തിലുള്ള കർമ്മ പദ്ധതികളാണ് ആസൂത്രണം ചെയ്യേണ്ടത് എന്നതിനുമാണ് ഇപ്പോൾ മുൻഗണന നൽകിയിരിക്കുന്നതെന്ന് ജോസ് വളളൂർ ദി കേരളാ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.