GENERAL POLITICS Transportation

ജനശതാബ്ദി നിർത്തലാക്കാനുള്ള നീക്കം യാത്രക്കാരോടുള്ള വെല്ലുവിളി: ശിവസേന, കോഴിക്കോട് ജില്ലാ കമ്മറ്റി

img

കോഴിക്കോട്: യാത്രക്കാർക്ക്‌ ഏറെ പ്രയോജനകരമായ  കോഴിക്കോട്‌- തിരുവനന്തപുരം ജനശതാബ്ദി, കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എന്നീ ട്രെയിനുകൾ നിർത്തലാക്കാനുള്ള  റെയിൽവേയുടെ നീക്കം യാത്രക്കാരോടുള്ള വെല്ലുവിളിയാണെന്ന് ശിവസേന കോഴിക്കോട് ജില്ല കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു.

മലബാറിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന രണ്ട് ട്രെയിനുകളാണ് ഇവ. ലോക്ക് ഡൗണിൽ മറ്റ് യാത്രാ സൗകര്യങ്ങൾ ഇല്ലാതായപ്പോൾ ജനങ്ങൾ ആശയിച്ചത് ജനശതാബ്ദിയെ ആണ്.

ഇപ്പോൾ യാത്രക്കാരിൽ ഉണ്ടായിരിക്കുന്ന ചെറിയ കുറവ് കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ താൽക്കാലിക പ്രതിഭാസം  മാത്രമാണ്. റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സർവ്വീസ് നടത്തുന്ന, കോവിഡ് കാലത്ത് ജീവിതം വഴിമുട്ടിയ നിരവധി ഓട്ടോ- ടാക്സി തൊഴിലാളികളുണ്ട്. ട്രെയിനുകൾ റദ്ദാക്കാനുള്ള റെയിൽവേയുടെ തീരുമാനം അവരെയും കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കും.

READ ALSO  ജനങ്ങളുടെ സുരക്ഷയാവണം അടിസ്ഥാനലക്ഷ്യം

അത് കൊണ്ട് റെയിൽവേ ഈ തീരുമാനത്തിൽ നിന്ന് പിൻമാറണം അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

ശിവസേന ജില്ലാ പ്രസിഡണ്ട് ബിജു വരപ്പുറത്ത്  യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷിബു ചെമ്മലന്തൂർ, ജില്ലാ ജോ: സെക്രട്ടറി രഞ്ജിത്ത് മേത്തോട്ട് താഴം, പത്മകുമാർ മൂഴിക്കൽ, യുവസേന ജില്ലാ കോ: ഓർഡിനേറ്റർമാരായ രാഗേഷ് വളയനാട്, സൂരജ് മേടമ്മൽ, ശ്രീജിത്ത് മായനാട്, വനിതാസേന കോ: ഓർഡിനേറ്റർ ബിന്ദു പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.

%d bloggers like this: