ഇന്ന് നാല് കേന്ദ്രങ്ങളിൽ കോവാക്സിൻ രണ്ടാം ഡോസ് നൽകും

Announcements Covid19 HEALTH KERALA

പാലക്കാട്: ജില്ലയിൽ ഇന്ന് (മെയ് 31) നാല് കേന്ദ്രങ്ങളിലായി രണ്ടാം ഡോസ് കോവാക്സിൻ കുത്തിവെപ്പ് നടക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 45 വയസ്സിനു മുകളിലുള്ള കോ വാക്സിൻ ഒന്നാം ഡോസ് സ്വീകരിച്ച 28 ദിവസം പൂർത്തിയായവർക്ക് കേന്ദ്രങ്ങളിൽ നേരിട്ടെത്തി കുത്തിവെപ്പ് എടുക്കാം.
ചിറ്റൂർ, ഒറ്റപ്പാലം താലൂക്ക് ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ജില്ലാ ആയുർവേദ ആശുപത്രി, എന്നിവയാണ് കേന്ദ്രങ്ങൾ.
400 ഡോസ് വീതമാണ് ഓരോ കേന്ദ്രങ്ങളിലും അനുവദിച്ചിട്ടുള്ളത്.

 

ഇതുകൂടാതെ ഇന്ന് ജില്ലയിലെ 99 കേന്ദ്രങ്ങളിൽ കോവിഷീൽഡ് ഒന്ന്, രണ്ട് ഡോസ് കുത്തിവെപ്പും ഒരു കേന്ദ്രത്തിൽ
18 മുതൽ 44 വരെ പ്രായമുള്ളവർക്കും കുത്തിവെപ്പിന് സൗകര്യമൊരുക്കിയിട്ടുണ്ട്ഇവിടെ നിന്നും അറിയിപ്പ് ലഭിച്ചവർക്ക് മാത്രമേ കേന്ദ്രങ്ങളിലെത്തി കുത്തിവെപ്പ് എടുക്കാനാവുകയുള്ളു.

READ ALSO  മതില്‍ നിര്‍മ്മിക്കുന്നതിനിടെ മണ്ണിടിച്ചില്‍; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്
img