‘ഈ യുഗം യുദ്ധത്തിന്റേതല്ല’, മോദിയുടെ വാക്കുകള്‍ക്ക് അംഗീകാരം; യുദ്ധത്തെ തള്ളിപ്പറഞ്ഞ് ജി 20

അധിനിവേശത്തെ അപലപിക്കുമ്പോഴും റഷ്യക്ക് എതിരായ ഉപരോധം അടക്കമുള്ള  നടപടികളിലേയ്ക്ക് ജി-20 കടന്നില്ല. റഷ്യയെ കൂട്ടായ്മയില്‍ നിന്ന് പുറത്താക്കണമെന്ന കൂട്ടായ്മയില്‍ നിന്ന് പുറത്താക്കണമെന്ന കടുത്ത നിലപാടിലേക്ക് വരെ ഒരു ഘട്ടത്തില്‍ പാശ്ചാത്യലോകം എത്തിയിരുന്നു. എന്നാല്‍ കടുത്ത നിലപാടുകളില്‍ നിന്ന് പിന്നോക്കം പോയത് ഇന്ത്യയുടെ വിജയമാണെന്നാണ് വിലയിരുത്തല്‍.

ഈ യുഗം യുദ്ധത്തിന്റേതല്ല’ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുദ്ധവിരുദ്ധ വാചകം കാതലാക്കിയ സംയുക്ത പ്രഖ്യാപനത്തോടെ, ഇന്‍ഡൊനീഷ്യയിലെ ബാലിയില്‍ നടന്ന ജി-20 ഉച്ചകോടിക്ക് സമാപനമായി. യുക്രൈനില്‍ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കണമെന്നും റഷ്യ പിന്മാറണമെന്നുമുള്ള പ്രഖ്യാപനത്തോടെ അവസാനിച്ച ഉച്ചകോടിയില്‍ കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്തു.

ലോകത്തിലെ ഏറ്റവും കരുത്തരായ 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനുമടങ്ങുന്ന കൂട്ടായ്മടെ അമരത്തേക്കാണ് ഇന്ത്യ എത്തുന്നത്. യുദ്ധം പ്രധാനചര്‍ച്ചയായ ബാലി ഉച്ചകോടിയിലെ തീരുമാനം സംബന്ധിച്ച സംയുക്ത പ്രഖ്യാപനത്തെക്കുറിച്ച് അന്തിമ ധാരണയായശേഷമായ ന്നു ഇന്ത്യക്ക് അധ്യക്ഷസ്ഥാനം കൈമാറിയത്. സമാപന യോഗത്തില്‍ ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോ അധ്യക്ഷ സ്ഥാനത്തിന്റെ പ്രതീകമായി ചുറ്റിക ന്നു ഇന്ത്യക്ക് അധ്യക്ഷസ്ഥാനം കൈമാറിയത്. സമാപന യോഗത്തില്‍ ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോ അധ്യക്ഷ സ്ഥാനത്തിന്റെ പ്രതീകമായി ചുറ്റിക നരേന്ദ്ര മോദിക്ക് കൈമാറി.

ഇത് യുദ്ധത്തിന്റെ യുഗമല്ലെന്നും നയതന്ത്രവും ചര്‍ച്ചയുമാണ് വേണ്ടതെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശമാണ് സമവായത്തിന് സഹായിച്ചതെന്നാണ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വത്ര അഭിപ്രായപ്പെട്ടത്. യുദ്ധം ആഗോള സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിച്ചെന്നും റഷ്യന്‍ സൈന്യം പിന്‍മാറണമെന്നും ആണവഭീഷണി പാടില്ലെന്നും നയതന്ത്ര മാര്‍ഗം സ്വീകരിക്കണമെന്നുമുള്ള പ്രഖ്യാപനത്തിന്റെ കാതല്‍ മോദിയുടെ സന്ദേശമാണ്. ജി- 20 വേദിയില്‍ സമാധാനത്തിനായുള്ള സന്ദേശം പങ്കുവച്ച ഇന്ത്യ, യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന നിലപാട് ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചിരുന്നു. യുക്രൈനില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്നും നയതന്ത്രത്തിന്റെ പാതയില്‍ സമാധാനം കണ്ടെത്തണമെന്നും മോദി ഉച്ചകോടിയില്‍ ഊന്നിപ്പറഞ്ഞിരുന്നു.

‘റഷ്യന്‍ യുദ്ധം നമ്മളെ എല്ലാവരേയും ബാധിക്കും. നമ്മള്‍ യൂറോപ്പിലോ, ആഫ്രിക്കയിലോ, മധ്യേഷ്യയിലോ താമസിക്കുന്നു എന്നത് വിഷയമല്ല. ഊര്‍ജ- ഭക്ഷ്യപ്രതിസന്ധി അവസാനിപ്പിക്കാനുള്ള ഏകമാര്‍ഗം റഷ്യ അവരുടെ വിവേകശൂന്യമായ പ്രവര്‍ത്തികള്‍ അവസാനിപ്പിക്കുകയും യുഎന്‍ ചാര്‍ട്ടര്‍ അംഗീകരിക്കുകയുമാണ്. പട്ടിണിയും ദാരിദ്രവും അസ്ഥിരതയും വര്‍ധിപ്പിച്ച അവര്‍ ഭക്ഷണത്തെ ആയുധമാക്കുകയാണ്, ചാൾസ് മൈക്കൽ ജി 20 യോഗത്തില്‍ പറഞ്ഞു.