ദുരിത പെയ്ത്തിൽ വ്യാപാരി വ്യവസായികൾ. മുഖ്യമന്ത്രിക്കു നിവേദനം നൽകി

തൃശൂർ : മഹാമാരിയുടെ പ്രളയത്തിൽ ജീവനോപാധിയും ജീവിതവും പൂർണ്ണമായും തകർന്ന അവസ്ഥയിലാണ് ചെറുകിട വ്യാപാരി വ്യവസായികൾ.

കൊവിഡ് സാധാരണ ജീവിതവും സ്വാതന്ത്ര്യവും കവർന്നു ഒന്നരവർഷം പിന്നിടുമ്പോൾ സംസ്ഥാനത്തു 24 ഓളം ചെറുകിട കച്ചവടക്കാർ ജീവിതം വഴിമുട്ടിയ നിസ്സഹായതയിൽ ആത്മഹത്യ ചെയ്തു.

എന്നാൽ ആരും ഏറ്റെടുക്കുകയോ ചർച്ചാവിഷയമാക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യാതെ പോയ സംഭവമായിരുന്നു ഈ ആത്‍മഹത്യകൾ.

പ്രസ്തുത സാഹചര്യത്തിൽ ആൾ ഇന്ത്യാ വ്യാപാരി വ്യവസായി കോൺഗ്രസ്
( AIVVC) ചെറുകിട വ്യാപാരികളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുകയും
ചെറുകിട വ്യാപാര വ്യവസായ മേഖലയെ തകർച്ചയിൽ നിന്നും കരകയറ്റുന്നതിനാവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനു തീരുമാനിക്കുകയും ചെയ്തു. ഇതേ തുടർന്നു ആൾ കേരളാ വ്യാപാരി വ്യവസായി കോൺഗ്രസിന്റെ തൃശൂർ ജില്ലാതല യോഗം വിളിച്ചു ചേർക്കുകയും ആവശ്യങ്ങൾ ഉന്നയിച്ച് അടിയന്തിര നടപടികൾ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകുന്നതിനു തീരുമാനിക്കുകയും ചെയ്തു.

യോഗത്തിൽ ആൾ കേരളാ വ്യാപാരി വ്യവസായി കോൺഗ്രസിന്റെ സംസ്ഥാന പ്രസ്സിഡണ്ട് ജോയി ദാനിയേൽ,
തൃശൂർ ജില്ലാ പ്രസ്സിഡണ്ട് തോമസ് പല്ലൻ,
ജില്ലാ സെക്രട്ടറി റോയി തോമസ്,
തൃശൂർ ഈസ്റ്റ്‌ മണ്ഡലം പ്രസ്സിഡണ്ട് ഷിജുമോൻ ജോസഫ് എന്നിവർ സംസാരിച്ചു.