തൃശൂർ : കോവിഡ് 19 വ്യാപനത്തെതുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ലോക്ക് ഡൗണും മൂലം വ്യാപരികൾ പ്രത്യേകിച്ച് ചെറുകിട വ്യാപരികളും വച്ചു കച്ചവടക്കാരും വളരെവലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ നാൾ മുതൽ കച്ചവട സ്ഥാപനങ്ങൾ ശരിയായ രീതിയിൽ തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയാതെ വരുമാനം നിലച്ച വ്യാപരികൾ വൻ കടക്കെണിയിലാണ്. ഒപ്പം അർദ്ധപട്ടിണിയോ മുഴുപ്പട്ടിണിയോ തരണം ചെയ്യാനും കുടുംബം പോറ്റാനും വഴി കാണാതെ നട്ടം തിരിയുകയാണ്.
കൂടാതെ തുടർച്ചയായി കടകൾ അടച്ചിട്ടതുമൂലം ഉൽപ്പന്നങ്ങൾ വൻന്തോതിൽ കെട്ടിക്കിടന്നു നശിച്ചു ഒന്നും ചെയ്യാനാകാത്ത സാഹചര്യമാണ്.
ലോൺ തിരിച്ചടവുകൾ എല്ലാം തന്നെ മുടങ്ങി ഇത്തരത്തിൽ വ്യാപാരിക്കലും,വ്യാപാര മേഖലയും സമ്പൂർണ്ണ തകർച്ചയിലാണ്.
പ്രസ്തുത സാഹചര്യത്തിൽ വൈദ്യുതി ബിൽ കുടിശിഖ അടിയന്തിരമായി അടക്കാത്ത പക്ഷം കണക്ഷൻ വിഛേദിക്കും എന്ന് കാണിച്ചുകൊണ്ട് നോട്ടീസ് മുഖാന്തരമുള്ള അറിയിപ്പ് പല വ്യാപരികൾക്കും വ്യാപകമായി ലഭിച്ചിരിക്കുന്നു.
പൂർണ്ണമായും തകർന്നു ആത്മഹത്യയുടെ വക്കിൽ കഴിയുന്ന വ്യാപാരികളുടെ വൈദ്യുതി ബിൽ കുടിശിഖ അടയ്ക്കാൻ ആറു മാസത്തെയെങ്കിലും സാവകാശം നൽകണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ആൾ ഇന്ത്യാ വ്യാപാരി വ്യവസായി കോൺഗ്രസ് ( AIVVC) തൃശൂർ ജില്ലാ പ്രസ്സിഡന്റ് തോമസ് പല്ലൻ, തൃശൂർ ഈസ്റ്റ് മണ്ഡലം പ്രസ്സിഡന്റ് ഷിജുമോൻ ജോസഫ് എന്നിവർ തൃശൂർ മേയർ എം. കെ. വർഗീസിന് ഇന്ന് ( 05.08.2021) നിവേദനം നൽകി.
