BREAKING NEWS GENERAL

സാഹചര്യം വഷളാകുന്നതിനാല്‍ ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് ട്രിപ്പോളി വിടണമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്..

img

ന്യൂ ഡല്‍ഹി :

കഴിഞ്ഞ രണ്ടാഴ്ച്ചത്തോളമായി ലിബിയയില്‍ നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്നും ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് ഒഴിയണമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് .

ഏകദേശം 500ഓളം ഇന്ത്യക്കാര്‍ നിലവില്‍ ട്രിപ്പോളിയിലുണ്ട് . എത്രയും പെട്ടെന്ന് സ്ഥലത്ത് നിന്ന് മാറിയില്ലെങ്കില്‍ പിന്നീട് ഒരു പക്ഷേ രക്ഷപ്പെടുത്താന്‍ കഴിയാതെ വരുമെന്നും സുഷമാ സ്വരാജ് പറഞ്ഞു . ലിബിയയില്‍ ആഭ്യന്തര കലഹം രൂക്ഷമായതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് .

കഴിഞ്ഞ രണ്ടാഴ്ച്ചത്തോളമായി ലിബിയയുടെ തലസ്ഥാന നഗരമായ ട്രിപ്പോളിയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ വിമത ഗ്രൂപ്പുകള്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് . ക്രമസമാധാന നില പൂര്‍ണ്ണമായി തകര്‍ന്ന ലിബിയയില്‍ ഇതുവരെ 200ലധികം പേര്‍ കൊല്ലപ്പെട്ടതായും 900-ല്‍പ്പരം ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട് .

READ ALSO  വയോമിത്രം പദ്ധതിയ്ക്ക് 2 കോടി അനുവദിച്ചു

ആക്രമണം നടക്കുന്ന സ്ഥലത്തിന്റെ അടുത്തായി 3000-ലധികം ആളുകളാണ് കുടുങ്ങിക്കിടക്കുന്നത് .

ആക്രമണം ആരംഭിച്ചപ്പോള്‍ മുതല്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടന്ന് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു .

%d bloggers like this: