Announcements BREAKING NEWS Ernamkulam KERALA Natural calamity Rain destruction ആരോഗ്യം. പരിസ്ഥിതി.

മൃഗസംരക്ഷണ വകുപ്പിന് കീഴിൽ കൺട്രോൾ റൂം തുറന്നു

img

എറണാകുളം: കാക്കനാട് ജില്ലയിൽ അതിതീവ്ര ന്യൂനമർദ്ദത്തിന്റെ ഭാഗമായി ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു.

കർഷകർക്കും വളർത്തുമൃഗങ്ങളുടെ ഉടമകൾക്കും അടിയന്തര സഹായം ലഭിക്കുന്നതിനായി 0484 2351264, 9446217557 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

കഴിഞ്ഞ പ്രളയകാലങ്ങളിൽ വളർത്തു മൃഗങ്ങളുടെ സുരക്ഷ ഒരു പ്രശ്നമായിരുന്നതിനാലും, ഉടമകൾക്കുപോലും അവയെ സാരക്ഷിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായിരുന്നതുകൊണ്ടും,
അവയുടെ ദയനീയമായ അവസ്ഥ ആവർത്തിക്കാതിരിക്കുന്നതും മുൻ നിർത്തിക്കൊണ്ടാണ് വളർത്തു മൃഗങ്ങളുടെ കാര്യത്തിൽ അടിന്തിര നടപടി ജില്ലാ ഭരണകൂടം കൈക്കൊണ്ടത്.