വാക്സിനേഷന്‍ മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് മാത്രം

Announcements BREAKING NEWS Covid19 HEALTH KERALA

കോട്ടയം : ജില്ലയില്‍ നാളെ(മെയ് 24)
18 നും 44 നും ഇടയിൽ പ്രായപരിധിയിൽ ഉള്ളവർക്കും,
അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മുന്‍ഗണനാ തൊഴില്‍ വിഭാഗങ്ങളില്‍പെട്ടവര്‍ക്കും മാത്രമാണ് വാക്സിന്‍ നല്‍കുക.

അനുബന്ധ രോഗങ്ങളുള്ളവരും ഭിന്നശേഷിക്കാരും http://www.cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നടത്തി http://covid19.kerala.gov.in/vaccineഎന്ന വെബ്സൈറ്റില്‍ വ്യക്തിവിവരങ്ങള്‍ നല്‍കി അനുബന്ധ രോഗമോ ഭിന്നശേഷിയോ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്താല്‍ മതിയാകും.

ഈ പ്രായപരിധിയിലെ മുന്‍ഗണനാ തൊഴില്‍ വിഭാഗങ്ങളില്‍ പെട്ടവര്‍ http://www.cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനു ശേഷം ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ മേധാവിയോ ചുമതലയുള്ള ഉദ്യോഗസ്ഥനോhttp://covid19.kerala.gov.in/vaccine എന്ന വെബ്സൈറ്റില്‍ ഈ വിഭാഗത്തില്‍ പെടുന്ന ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കി രജിസ്ട്രേഷന്‍ നടത്തണം. സ്വകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ നമ്പറും നല്‍കേണ്ടതുണ്ട്.

READ ALSO  കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

ഇങ്ങനെ നല്‍കുന്ന വിവരങ്ങള്‍ ആരോഗ്യ വകുപ്പ് പരിശോധിച്ചശേഷം അര്‍ഹരായവര്‍ക്ക് വാക്സിനേഷന്‍ കേന്ദ്രവും സമയവും ഉള്‍പ്പെടെയുള്ള എസ്.എം.എസ് അയയ്ക്കും.

രോഗം, ഭിന്നശേഷി എന്നിവ തെളിയിക്കുന്ന രേഖയും മുന്‍നിര പ്രവര്‍ത്തകര്‍ തൊഴിലുമായി ബന്ധപ്പെട്ട തിരിച്ചറിയല്‍ കാര്‍ഡും വാക്സിന്‍ സ്വീകരിക്കാനെത്തുമ്പോള്‍ കൊണ്ടുവരേണ്ടതാണ്.

ഓക്‌സിജന്‍ പ്ലാന്റുകള്‍, വിതരണ കേന്ദ്രങ്ങള്‍, ഫില്ലിംഗ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ എല്ലാ ജീവനക്കാരും ഓക്‌സിജന്‍ ടാങ്കര്‍ ഡ്രൈവര്‍മാരും

ഇന്ത്യന്‍ റെയില്‍വേയുടെ ഫീല്‍ഡ് ജീവനക്കാര്‍

റെയില്‍വെ ടി.ടി.ഇ.മാരും ഡ്രൈവര്‍മാരും

വിമാനത്താവളങ്ങളിലെ ഫീല്‍ഡ്, ഗ്രൗണ്ട് സ്റ്റാഫ്

READ ALSO  ഒരു ബഞ്ചില്‍ രണ്ട് കുട്ടികളെ മാത്രമേ ഇരിക്കാന്‍ അനുവദിക്കുകയുള്ളു ; സ്‌കൂള്‍ തുറക്കുമ്ബോള്‍ കൈക്കൊള്ളേണ്ട കരട് മാര്‍ഗരേഖ തയ്യാറായി

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും

മാധ്യമങ്ങളിലെ ഫീല്‍ഡ് ജേര്‍ണലിസ്റ്റുകള്‍

മത്സ്യ പച്ചക്കറി വ്യാപാരികള്‍

ഹോര്‍ട്ടികോര്‍പ്പ്, മത്സ്യഫെഡ്, കണ്‍സ്യൂമര്‍ഫെഡ്, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, തൊഴില്‍ വകുപ്പ് എന്നിവയിലെ ഫീല്‍ഡ് ജീവനക്കാര്‍

പെട്രോള്‍ പമ്പ് ജീവനക്കാര്‍

വാര്‍ഡ്തല ദ്രുതകര്‍മ്മ സേനാംഗങ്ങള്‍

സന്നദ്ധ സേനാ വോളണ്ടിയര്‍മാര്‍

ഹോം ഡെലിവറി ഏജന്റുമാര്‍

ഹെഡ്‌ലോഡ് വര്‍ക്കര്‍മാര്‍

പാല്‍ പത്ര വിതരണക്കാര്‍

ചെക്ക് പോസ്റ്റുകള്‍, ടോള്‍ ബൂത്തുകള്‍, ഹോട്ടലുകള്‍, അവശ്യവസ്തു വില്‍പ്പനശാലകള്‍, ജനസേവന കേന്ദ്രങ്ങള്‍, റേഷന്‍ കടകള്‍, ബിവറേജസ് കോര്‍പ്പറേഷന്‍ എന്നിവിടങ്ങിലെ ജീവനക്കാര്‍,
ജിറിയാട്രിക് പാലിയേറ്റീവ് കെയര്‍ വര്‍ക്കര്‍മാര്‍ തുടങ്ങിയവർ സർക്കാർ ഉത്തരവ് പ്രകാരം മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്

READ ALSO  പാലാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിഷേധo ; കുരിശ്​ ചുമന്ന്​ മാര്‍ച്ച്‌ നടത്തി
img