കൊറോണക്കാലം വീട്ടിലിരുപ്പിൻ്റെ മടുപ്പിൻ്റെ കാലമെന്ന് സൂചിപ്പിക്കുന്ന ധാരാളം സന്ദേശങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങളിലെല്ലാം നമ്മൾ കണ്ടു.
എന്നാൽ ഇക്കാലം ആനന്ദത്തിൻ്റെ കൂടൊരുക്കൽ കാലമാക്കാമെന്നു തെളിയിക്കുകയാണ് സിനിമാനിർമ്മാതാവും നടനുമായ എം.ജി. വിജയ്.
ദേശീയ അവാർഡു നേടിയ ‘പുലിജൻമം’ നമുക്കായി ഒരുക്കിയ വിജയ് കോവിഡ് കാലത്തെ തൻ്റെ വിജയകഥ പറയുന്നു, ‘ദി കേരള ഓൺലൈനി’നു വേണ്ടി.