കുതിരാനിൽ ജനകീയ കൂട്ടായ്മയുടെ രണ്ടാം ഘട്ടം പച്ചക്കറി വിതരണം ഉദ്ഘാടനം ചെയ്തു.

തൃശ്ശൂർ: കോവിഡ് 19 ലോക് ഡൗൺ നീട്ടിയ പശ്ചാത്തലത്തിൽ കല്ലിങ്കൽപ്പാടം വാണിയംപാറ പന്തലാം പാടം പ്രദേശങ്ങളിലെ അർഹതപ്പെട്ട കുടുംബങ്ങൾക്കു വേണ്ടി പച്ചക്കറി കിറ്റ് വിതരണം ചെയ്തു.

ആദ്യ കിറ്റുകൾ വിതരണം ചെയ്തുകൊണ്ട് പീച്ചി എസ്സ്.ഐ ജയകുമാർ വിതരണോദ്ഘാടനം നിർവ്വഹിച്ചു.

ജനകീയ കൂട്ടായ്മ പോലീസിന് വേണ്ട സൗകര്യ ഒരുക്കി തരുന്നുണ്ടെന്നും ഇവരുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം 4.5 കിലോ തൂക്കം വരുന്ന ഒൻപത് തരം പച്ചക്കറികൾ 150 വീടുകളിലായാണ് വിതരണം നടത്തിയത്.

മുഴുവൻ പച്ചക്കറികളും സ്പോൺസർ ചെയ്തത് വടക്കൻഞ്ചേരി തങ്കം ജ്വല്ലറി ഉടമ ഗണേഷ് ആണ്.

ഈ കൂട്ടായ്മ ലോക്ഡൗൺ ആരംഭിച്ചതു മുതൽ വാണിയംപാറയിൽ പോലീസിന് വേണ്ടി പന്തൽ കെട്ടി കൊടുക്കുകയും ദിവസവും കുടിവെള്ളസൗകര്യം ഒരുക്കികൊടുക്കുകയും ചെയ്തു.

ഒന്നാം ഘട്ടത്തിൽ 70 കുടുംബങ്ങൾക്ക് 400 രൂപ വിലമതിക്കുന്ന കിറ്റുകൾ നൽകിയിരുന്നു.

രാഹുൽ NC, സാംജി ഐ. വി, ലിമോ കല്ലിങ്കൽപ്പാടം, സജി JPS, ലിമോദ്, ജോയ് പൂവ്വത്തിങ്കൽ, ഷാജി TC, ബിനീഷ് എന്നിവരാണ് വിതരണത്തിനു നേതൃത്വം നൽകുന്നത്.