GENERAL Kavitha KERALA സാഹിത്യം.

പുള്ളിക്കണക്കൻ്റെ വെയിൽക്കുത്ത് പ്രകാശനം ചെയ്തു

img

മാവേലിക്കര: പുള്ളിക്കണക്കൻ്റെ രണ്ടാമതു കവിതാസമാഹാരം വെയിൽക്കുത്ത് പ്രകാശനം ചെയ്തു. കൊറോണ പ്രോട്ടോക്കോൾ അനുസരിച്ച് പുള്ളിക്കണക്കൻ എന്ന റോയ് കെ ഗോപാലിൻ്റെ വസതിയിൽ വച്ചു നടന്ന ചെറിയ ചടങ്ങിലായിരുന്നു പ്രകാശനം.

റോയിയുടെ കുടുംബാംഗങ്ങളും തൊട്ടടുത്തുള്ള സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ വച്ച് കൃഷ്ണപുരം പഞ്ചായത്ത് മെംബർ ശ്രീമതി സ്വപ്ന മോഹൻ കവി രാജീവ് പുരുഷോത്തമന് പുസ്തകം കൈമാറിക്കൊണ്ടായിരുന്നു പ്രകാശനം. കവി കുറത്തിയാടൻ റോയിയുടെ സുഹൃത്ത് കെ. ഷാജിക്ക് പുസ്തകം നൽകിക്കൊണ്ട് ആദ്യവിൽപ്പന നടത്തി.

READ ALSO  ബാലസാഹിത്യ പുരസ്‌കാരത്തിന് 30 വരെ കൃതികൾ സ്വീകരിക്കും

മുൻ പഞ്ചായത്ത് മെമ്പർ ജനാർദ്ദനൻ, ശ്രീപ്രമോദ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. റോയിക്കൊരു വീട് പദ്ധതിയുടെ വിശദാംശങ്ങളും ജനാർദ്ദനൻ അവതരിപ്പിച്ചു. പതിനഞ്ചു ലക്ഷം രൂപയുടെ പദ്ധതിക്കാണ് പുള്ളിക്കണക്കിലുള്ള സുഹൃത്തുക്കൾ തുടക്കമിടുന്നത്. അതിലേക്ക് എല്ലാവരുടെയും സഹായസഹകരണങ്ങളും പദ്ധതിയുടെ പ്രതിനിധികൾ അഭ്യർത്ഥിച്ചു.

പുസ്തകം അച്ചടിച്ച് വിപണിയിലെത്തിക്കുന്നത് എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വായനപ്പുര ബുക്സാണ്. പുസ്തകം പ്രസിദ്ധീകരിക്കുന്നതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രസിദ്ധീകരണച്ചടങ്ങ് വരെ കൃത്യമായ രൂപരേഖ തയ്യാറാക്കിയത് കവിയും സാമൂഹ്യപ്രവർത്തകനുമായ ജഗദീഷ് കോവളമാണ്. അദ്ദേഹമാണ് പുസ്തകത്തിന് ആമുഖം എഴുതിയിരിക്കുന്നത്. എഴുത്തുകാരനും നിരൂപകനുമായ ഗണേശ് പന്നിയത്ത് എഴുതിയ അവതാരിക കവിതാസമാഹാരത്തെ ശ്രദ്ധേയമാക്കുന്നു.

READ ALSO  തീവ്രവാദികൾ നമുക്കൊപ്പമുണ്ട്: വൈകരുത് നടപടി

43 കവിതകൾ അടങ്ങിയ, 100 പേജുകളുള്ള പുസ്തകത്തിൻ്റെ വില 100 രൂപയാണ്. പുസ്തകം ആവശ്യമുള്ളവർക്ക് റോയിയുടെ വാട്സാപ്പ് നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. നമ്പർ: 6282173125.

%d bloggers like this: