ക്ഷേത്ര ഭൂമിയിൽ അതിക്രമം പോലീസ് മൗനം പാലിക്കുന്നു

തിരുവനന്തപുരം : വെങ്ങാനൂർ ചാവടി നട പൗർണ്ണമിക്കാവ് ക്ഷേത്രത്തിനു നേരെ തുടരെ തുടരെ ഉണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ പോലീസ് മൗനം പാലിക്കുന്നതായും ആക്രമികൾക്ക് ഒത്താശ ചെയ്തു കടുക്കുന്നതായും ശിവ സേന ജില്ലാ കമ്മിറ്റി ആരോപിച്ചു.
ജൂൺ 12 ന് ലോക്ക്ഡൗൺ ലംഘിച്ചു എത്തിയ ഒരു സംഘം ക്ഷേത്രത്തിൽ അതിക്രമിച്ചു കടന്നു മണിമണ്ഡപം തകർക്കാൻ ശ്രമം നടത്തിയിരുന്നു. അന്നുതന്നെ അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസിന് പരാതി നൽകിയെങ്കിലും പ്രതികളെ കണ്ടെത്തുന്നതിനോ നടപടികൾ കൈക്കൊള്ളുന്നതിനോ പോലീസ് തയ്യാറായില്ല.

പരാതികൾ നിലനിൽക്കേ, ക്ഷേത്ര ഭൂമിയിൽ അതിക്രമിച്ചു കടക്കുകയോ നിർമാണ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യരുതെന്ന കോടതി ഉത്തരവ് ഉണ്ടായിരിക്കെ വീണ്ടും ഒരു സംഘം അക്രമികൾ ക്ഷേത്രഭൂമിയിൽ അതിക്രമിച്ചു കടക്കുകയും ചുറ്റുമത്തിൽ പൊളിച്ചു കയ്യേറ്റം നടത്തുകയും ചെയ്തു.
തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മത തീവ്ര വാദസംഘടനകളിൽ പെട്ടവരാണ് അക്രമം നടത്തിയതെന്നും, ആക്രമികൾക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നും ക്ഷേത്രത്തിനു സംരക്ഷണം ഏർപ്പെടുത്തണമെന്നും ശിവസേന ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ്‌ വെള്ളാർ സന്തോഷ്‌, ജില്ലാ സെക്രട്ടറി ഒറ്റശേഖരമംഗലം കൃഷ്‌ണൻകുട്ടി, ജില്ലാ വർക്കിങ് പ്രസിഡന്റ്‌ ആറ്റുകാൽ സുനിൽ,
ജില്ലാ വൈസ് പ്രസിഡന്റ്‌ ശാസ്‌തമംഗലം ഹരി, സംസഥാന സമിതി അംഗം കരമന രാമസുബ്രഹമണ്യം എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.