തിരുവനന്തപുരം : വയനാട് മെഡിക്കല്‍ മെഡിക്കല്‍ കോളജ് ആയി പ്രവര്‍ത്തനം തുടങ്ങി ആരോഗ്യമന്ത്രി. വയനാട് മെഡിക്കല്‍ കോളജിനായി പുതിയതായി സൃഷ്ടിച്ച തസ്തികകളിലേക്ക് നിയമനം ആരംഭിക്കുകയും പ്രിന്‍സിപ്പലിനെ നിയമിക്കുകയും മെഡിക്കല്‍ കോളജിെന്റ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് .
മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിപ്രവേശനവും കാമ്ബസ് നിര്‍മാണവും വേഗത്തിലാക്കുമെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഒ.ആര്. കേളു എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച സബ് മിഷന് മറുപടി പറയുകയായിരുന്നു അവര്‍.
മാനന്തവാടി ജില്ല ആശുപത്രി മെഡിക്കല്‍ കോളജ് ആയി പ്രവര്‍ത്തനം തുടങ്ങിയതിനാല്‍ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുടക്കംകൂടാതെ നടത്തുന്നതിനായി ആശുപത്രി വികസന സമിതി രൂപവത്കരിക്കുന്നതിനുള്ള ഉത്തരവ് നല്‍കിയിട്ടുണ്ട്. അനുവദിച്ച 55 അധ്യാപക തസ്തികകളില്‍ മൂന്നു പ്രഫസര്‍ തസ്തികകളിലേക്കും അഞ്ച് അസി. പ്രഫസര്‍ തസ്തികകളിലേക്കും നിയമനം നടത്തിയിട്ടുണ്ട്.
ഡി.പി.സി നടക്കുന്ന മുറക്ക് മറ്റ് പ്രമോഷന് തസ്തികകളിലേക്കും പി.എസ്.സി നിയമന ശിപാര്‍ശ ലഭിക്കുന്നമുറക്ക് എന്‍ട്രി കേഡര്‍ തസ്തികകളിലേക്കും നിയമനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.