സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ : കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

KERALA

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ പെയ്‌തേക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മറ്റന്നാള്‍ മധ്യകേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. എന്നാല്‍, കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

READ ALSO  ഗവർണ്ണർ മുഹമ്മദ് ആരിഫ് ഖാൻ പൗർണ്ണമിക്കാവിൽ അക്ഷരദേവിമാരെ തൊഴുതു
img