ജോസ് വള്ളുരിനൊപ്പം ഒറ്റ മനസ്സും കരുത്തുമായി ഒപ്പം ഉണ്ട് – ടി.എസ് മനോജ്‌കുമാർ

BREAKING NEWS POLITICS Thrissur

രാഷ്ട്രീയം അല്ലെങ്കിൽ രാഷ്ട്രീയ പാർട്ടികൾ എപ്പോഴും ജയപരാജയങ്ങളിലൂടെ സഞ്ചരിക്കുന്ന ഒന്നാണ്. എന്നാൽ കേരളത്തിൽ കഴിഞ്ഞ കാലങ്ങളിൽ തുടർച്ചയായി കോൺഗ്രസ്‌ പാർട്ടിയിൽ സംഭവിച്ചിട്ടുള്ള പരാജയങ്ങളെയും, അതിന്റെ കാരണങ്ങളെയും സംബന്ധിച്ച് ആൾ ഇന്ത്യാ കോൺഗ്രസ്‌ കമ്മിറ്റി പഠിക്കുകയും വിശകലനം നടത്തുകയും ചെയ്തതിന്റെ ഫലമായി

പുതിയ കെ പി സി സി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും തിരഞ്ഞെടുക്കുകയും ഏറ്റവും താഴേ ഘടകം മുതൽ മുകൾ തട്ടുവരെ ഉയർത്തികൊണ്ട് വരുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നു വെന്നും
അതിനായി തൃശ്ശൂർ ഡി സി സി പ്രസിഡണ്ടായി സ്ഥാനമേറ്റ ജോസ് വള്ളുരിന്റെ പ്രവർത്തനങ്ങളിൽ ഒറ്റ മനസ്സും കരുത്തുയി ഒപ്പം ഉണ്ടെന്നും, മാടക്കത്തറ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസ്സിഡന്റ് ആയ ടി എസ് മനോജ്‌ കുമാർ ദി കേരളാ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു